സൂപ്പര്‍ ഓവറില്‍ സ്‌കോര്‍ എന്നാല്‍ 15ല്‍ നില്‍ക്കെ രോഹിത് പവലിയനിലേക്ക് മടങ്ങിയിരുന്നു. അത് കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു.

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20യില്‍ രണ്ട് സൂപ്പര്‍ ഓവറിലും രോഹിത് ശര്‍മയാണ് ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്തതത്. ചുരക്കത്തില്‍ ഒരു മത്സരത്തില്‍ തന്നെ രോഹിത് മൂന്ന് തവണ ഓപ്പണ്‍ ചെയ്തുവെന്ന് പറയാം. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ സെഞ്ചുറിയുമായി ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു രോഹിത്. 69 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 121 റണ്‍സ് അടിച്ചെടുത്തു. എട്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ആദ്യ സൂപ്പര്‍ ഓവറില്‍ രണ്ട് സിക്‌സുകള്‍ നേടി സ്‌കോര്‍ ടൈ ആക്കുന്നതില്‍ രോഹിത് നിര്‍ണായക പങ്കുവഹിച്ചു. ഒപ്പമെത്താന്‍ വേണ്ടിയുന്ന 16 റണ്‍സില്‍ 14ഉം നേടിയത് രോഹിത്തായിരുന്നു.

സൂപ്പര്‍ ഓവറില്‍ സ്‌കോര്‍ എന്നാല്‍ 15ല്‍ നില്‍ക്കെ രോഹിത് പവലിയനിലേക്ക് മടങ്ങിയിരുന്നു. അത് കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു. വേഗതയുള്ള ബാറ്ററെ ക്രീസിലെത്തിക്കുന്നതിന് വേണ്ടി രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. പകരം റിങ്കു സിംഗ് ക്രീസിലേക്ക്. എന്നാല്‍ സ്‌ട്രൈക്ക് ചെയ്ത യഷസ്വി ജെയ്‌സ്വളിന് ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. വീണ്ടും സൂപ്പര്‍ ഓവര്‍. അവിടെ പ്രധാന ചോദ്യം, രോഹിത്തിന് വീണ്ടും ചെയ്യാനാവുമോ എന്നുള്ളതായിരുന്നു. അതിനും അംപയര്‍മാര്‍ വ്യക്തത വരുത്തി. ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് പുറത്തായിരുന്നില്ലെന്നുള്ളതാണ് കാരണം. റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. പുറത്തായിരുന്നെങ്കില്‍ രോഹിത്തിന് വീണ്ടും ബാറ്റിംഗിന് ഇറങ്ങാന്‍ സാധിക്കുമായിരുന്നില്ല.

മത്സരം ഇന്ത്യ ജയിച്ചിരുന്നു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 212 റണ്‍സാണ് നേടിയത്. പിന്നീട് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. 212 റണ്‍സ് പിന്തുടര്‍ന്നാണ് അഫ്ഗാന്‍ മത്സരം ടൈ ആക്കിയത്. പിന്നാലെ രണ്ടുവട്ടം സൂപ്പര്‍ ഓവറുകള്‍! ഒടുവില്‍ ജയഭേരി മുഴക്കി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് സ്വന്തമാക്കി. അതേസമയം അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ ഐതിഹാസിക പോരാട്ടവീര്യം കാട്ടിയ അഫ്ഗാന് തലയുയര്‍ത്തി മടക്കം. 

ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.

സഞ്ജുവിന്റെ അസാമാന്യ മെയ്‌വഴക്കം! അഫ്ഗാന് ക്യാപ്റ്റനെ നഷ്ടമായത് സഞ്ജുവിന്റെ മനക്കരുത്തിന് മുന്നില്‍ - വീഡിയോ