Asianet News MalayalamAsianet News Malayalam

അപൂര്‍വങ്ങളില്‍ അപൂര്‍വം! ഏകദിന ലോകകപ്പിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി കോലി; ആവേശത്തില്‍ മതിമറന്ന് അനുഷ്‌ക

കോലി തന്റെ ഓവര്‍ എറിയാനെത്തുമ്പോള്‍ എഡ്വേര്‍ഡ്‌സ് 17 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ പന്ത് ഡച്ച് ക്യാപ്റ്റന്‍ പ്രതിരോധിച്ചു. രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. വിക്കറ്റ് ക്രഡിറ്റ് കെ എല്‍ രാഹുലിന് കൂടി കൊടുക്കണം. 

watch video virat kohli took his first wicket in odi world cup
Author
First Published Nov 12, 2023, 8:18 PM IST

ബംഗളൂരു: ഏകദിന ലോകകപ്പിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി വിരാട് കോലി. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ പുറത്താക്കിയാണ് കോലി വിക്കറ്റ് നേട്ടം ആഘോഷിച്ചത്. കോലിയുടെ വിക്കറ്റം നേട്ടം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ രണ്ടാം ഓവരില്‍ തന്നെ കോലി വിക്കറ്റെടുക്കുകയായിരന്നു. 

കോലി തന്റെ ഓവര്‍ എറിയാനെത്തുമ്പോള്‍ എഡ്വേര്‍ഡ്‌സ് 17 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ പന്ത് ഡച്ച് ക്യാപ്റ്റന്‍ പ്രതിരോധിച്ചു. രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. വിക്കറ്റ് ക്രഡിറ്റ് കെ എല്‍ രാഹുലിന് കൂടി കൊടുക്കണം. ലെഗ് സൈഡില്‍ വൈഡ് പോകുമായിരുന്ന പന്തില്‍ എഡ്വേര്‍ഡ്‌സ് ബാറ്റ് വെക്കുകയായിരുന്നു. പന്ത് കയ്യിലൊതുക്കാന്‍ രാഹുല്‍ കുറച്ച് ബുദ്ധിമുട്ടി. എന്തായാലും കോലി തന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. മത്സരം കാണാനെത്തിയ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും ആവേശം അടക്കാനായില്ല. വീഡിയോ കാണാം...

ഇതുവരെ മൂന്ന് ഓവറുകള്‍ എറിഞ്ഞ കോലി 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഏകദിന ക്രിക്കറ്റില്‍ കോലിയുടെ അഞ്ചാം വിക്കറ്റാണിത്. ക്വിന്റണ്‍ ഡി കോക്ക്, അലിസ്റ്റര്‍ കുക്ക്, ബ്രണ്ടന്‍ മക്കല്ലം എന്നിവരെല്ലാം കോലിയുടെ ഇരയാവരാണ്. നേരത്തെ, ബാറ്റിംഗിനെത്തിയപ്പോള്‍ 51 റണ്‍സും കോലി നേടിയിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (പുറത്താവാതെ), കെ എല്‍ രാഹുല്‍ (102) സെഞ്ചുറി നേടി. രോഹിത് ശര്‍മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒരു മാറ്റവും കൂടാതെയാണ് ഇന്ത്യ ഇറങ്ങിയത്.

നെതര്‍ലന്‍ഡ്‌സ്: വെസ്ലി ബറേസി, മാക്സ് ഒ'ഡൗഡ്, കോളിന്‍ അക്കര്‍മാന്‍, സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ്, സ്‌കോട്ട് എഡ്വേര്‍ഡ്സ്, ബാസ് ഡി ലീഡ്, തേജ നിദാമാനുരു, ലോഗന്‍ വാന്‍ ബീക്ക്, റോലോഫ് വാന്‍ ഡെര്‍ മെര്‍വ്, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരെന്‍.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Follow Us:
Download App:
  • android
  • ios