അടുത്തിടെ അവസാനിച്ച ലങ്കന്‍ പ്രീമിയല്‍ ലീഗില്‍ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റും ഹസരങ്കയായിരുന്നു. ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും ഹസരങ്കയുടെ പേരിലായിരുന്നു.

കൊളംബൊ: അടുത്തിടെയാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അടുത്തിടെ അവസാനിച്ച ലങ്കന്‍ പ്രീമിയല്‍ ലീഗില്‍ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റും ഹസരങ്കയായിരുന്നു. ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും ഹസരങ്കയുടെ പേരിലായിരുന്നു. ഒമ്പത് ഇന്നിംഗില്‍ നിന്ന് 279 റണ്‍സാണ് താരം അടിച്ചെടുത്തത്. 10 ഇന്നിംഗ്‌സില്‍ 19 വിക്കറ്റും ഹസരങ്ക നേടി.

എന്നാല്‍ ഫൈനലില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഇതോടെ ഏഷ്യാ കപ്പിനൊരുങ്ങുന്ന ശ്രീലങ്കയ്ക്കും തിരിച്ചടിയായി. ടൂര്‍ണമെന്റില്‍ തുടക്കത്തിലെ മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിനിടെ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയ പ്രചരിക്കുന്നത്. ഹസരങ്കയുടെ സഹോദരിയുടെ വിവാഹദിവസം അദ്ദേഹം വികാരനിര്‍ഭരനായി. സഹോദരി അനുഗ്രഹം വാങ്ങാനെത്തുമ്പോഴാണ് ഹസരങ്ക പൊട്ടികരഞ്ഞത്. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം തകര്‍പ്പന്‍ ഫോമിലും. 2017ല്‍ ശ്രീലങ്കന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച് താരം 48 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും ശ്രീലങ്കന്‍ ടീമിനായി കളിച്ചു. 158 വിക്കറ്റുകളും 1365 റണ്‍സും രണ്ട് ഫോര്‍മാറ്റില്‍ നിന്നുമായി നേടി. ഇത്തവണ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക യോഗ്യത നേടുമ്പോള്‍ താരത്തിന്റെ സംഭാവന വലുതായിരുന്നു. 22 വിക്കറ്റുകള്‍ വീഴ്ത്തിയ താരം വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി.

അതേസമയം, ഏഷ്യാ കപ്പിനൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് ഹസരങ്കയുടെ പരിക്ക് മാത്രമല്ല ഭീഷണി. രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ കൊവിഡ് പോസിറ്റീവായെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കുശാല്‍ പെരേര, ആവിഷ്‌ക ഫെര്‍ണാണ്ടോ എന്നിരാണ് കൊവിഡ് പോസിറ്റീവായത്. മാത്രമല്ല, പേസ് ബൗളര്‍ ദുഷ്മന്ത ചമീരയ്ക്കും പരിക്കാണ്. ചമീരയ്ക്ക് ടൂര്‍ണമെന്റ് മുഴുവന്‍ നഷ്ടമാവും.

ഏഷ്യാ കപ്പിനുള്ള ടീമില്‍ നിര്‍ണായക മാറ്റം വരുത്തി പാകിസ്ഥാന്‍! മധ്യനിര ശക്തമാക്കാന്‍ യുവതാരം ടീമില്‍