മെല്‍ബണ്‍: വീണ്ടും തെലുങ്ക് പാട്ടിന് ചുവടുവച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. പ്രമുഖ തെലുങ്ക് നായകന്‍ ജൂനിയര്‍ എന്‍ ടി ആറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് വാര്‍ണറുടെയും ഭാര്യ കാന്‍ഡൈസിന്റെയും തകര്‍പ്പന്‍ ഡാന്‍സ്. 2016ല്‍ പുറത്തിറങ്ങിയ ജനത ഗാരേജ് എന്ന ചിത്രത്തിലെ പക്കാ ലോക്കല്‍...എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പന്‍ പാട്ടിനാണ് വാര്‍ണര്‍ ചുവടുവച്ചിരിക്കുന്നത്. 

എന്‍ടിആറും കാജല്‍ അഗര്‍വാളും ആരാധകരുടെ മനസുനിറച്ച പാട്ടുകൂടിയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിച്ചുന്നു. നാളെ മോഹന്‍ലാലിന്റെ പിറന്നാള്‍ വരാനിരിക്കെ ആശംസകള്‍ അറിയിച്ച് വാര്‍ണര്‍ എത്തുമോ എന്നണ് ആരാധകര്‍ കാത്തിരിക്കുന്നത്. വീഡിയോ കാണാം.

ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായതിനാല്‍ തെലുങ്ക് പാട്ടുകളാണ് മിക്കപ്പോഴും വാര്‍ണര്‍ തിരഞ്ഞെടുക്കുന്നത്. അല്ലു അര്‍ജുന്‍ സിനിമയായ അല വൈകുന്ദപുരമുലു എന്ന ചിത്രത്തിലെ പാട്ടിനും താരം ചുവടുച്ചിരുന്നു.