ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വിമര്‍ശനമുന്നയിച്ചവര്‍ ഏറെയായിരുന്നു. പന്തിനെ വളര്‍ത്തികൊണ്ടുവരേണ്ട സമയമാണിതെന്നും സാഹയ്ക്ക് പ്രായമായെന്നുമായിരുന്നു വിമര്‍ശനം.

പൂനെ: ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വിമര്‍ശനമുന്നയിച്ചവര്‍ ഏറെയായിരുന്നു. പന്തിനെ വളര്‍ത്തികൊണ്ടുവരേണ്ട സമയമാണിതെന്നും സാഹയ്ക്ക് പ്രായമായെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന പ്രകടനമാണ് സാഹയുടേത്. അതിന് തെളിവാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഡി ബ്രൂയ്‌നെ പുറത്താക്കാനെടുത്ത ക്യാച്ച്. വീഡിയോ കാണാം...

Scroll to load tweet…

ഉമേഷ് യാദവിന്റെ പന്തിലായിരുന്നു സാഹയുടെ തകര്‍പ്പന്‍ ക്യാച്ച്. ഡി ബ്രൂയ്‌നിന്റെ ശരീരത്തിലേക്ക് വന്ന് പന്ത് ഗ്ലാന്‍സ് ചെയ്യാനുള്ള ശ്രമമാണ് സാഹ പറന്നു പിടിച്ചത്. ആദ്യ ഇന്നിങ്‌സിലും സാഹ ഗംഭീര ക്യാച്ചെടുത്തിരുന്നു. അപ്പോഴും ഇരയായത് ഡി ബ്രൂയ്ന്‍ തന്നെ. ബൗള്‍ ഉമേഷും. ആദ്യ ഇന്നിങ്‌സിലെ ക്യാച്ച് കാണാം..

Scroll to load tweet…