ലഞ്ചിനുശേഷം ക്രീസിലെത്തിയ ഗില്‍ ക്രീസിലെത്തി ആദ്യ റണ്ണെടുക്കാനുള്ള ശ്രമത്തില്‍ ഗില്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടു.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും നല്‍കിയ നല്ല തുടക്കം മികച്ച സ്കോറാക്കി മാറ്റിയത് ഗില്ലും ജയ്സ്വാളും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 91 റണ്‍സടിച്ച രാഹുല്‍-ജയ്സ്വാള്‍ സഖ്യത്തെ ബ്രെയ്ഡന്‍ കാര്‍സ് പൊളിച്ചശേഷം ലഞ്ചിന് മുമ്പ് ക്രീസിലെത്തിയ സായ് സുദര്‍ശന്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിയതോടെ ഇന്ത്യ 92-2 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്.

എന്നാല്‍ ലഞ്ചിനുശേഷം ക്രീസിലെത്തിയ ഗില്‍ ക്രീസിലെത്തി ആദ്യ റണ്ണെടുക്കാനുള്ള ശ്രമത്തില്‍ ഗില്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടു. അതിവേഗ സിംഗിളെടുത്ത് അക്കൗണ്ട് തുറക്കാനുള്ള ശ്രമം റണ്ണൗട്ടായില്ലെന്ന് മാത്രമല്ല പന്ത് ഓവര്‍ ത്രോയിലൂടെ ബൗണ്ടറി കടക്കുകയും ചെയതു. പിന്നീട് പലപ്പോഴും ഷോട്ട് കളിച്ചശേഷം റണ്ണിനായി ജയ്സ്വാള്‍ ക്രീസ് വിട്ടിറങ്ങുന്നതും ഗില്‍ ജയ്സ്വാളിന് തിരിച്ചയക്കുന്നതും കാണാമായിരുന്നു. 

Scroll to load tweet…

ഇതിനിടെ ജയസ്വാള്‍ ഗില്ലിനോട് ഉറക്കെ വിളിച്ചുപറയുന്ന സംഭാഷണങ്ങള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ക്രിസ് വോക്സിന്‍റെ പന്തില്‍ അതിവേഗ സിംഗിളിനായി ക്രീസ് വിട്ടിറങ്ങിയ ജയ്സ്വാളിനെ ഗില്‍ ഉറക്കെ നോ പറഞ്ഞ് തിരിച്ചയച്ചപ്പോഴായിരുന്നു ഇത്. എന്‍റെ സ്വഭാവം വെച്ച് ഞാന്‍ ഷോട്ട് കളിച്ചശേഷം അതിവേഗ സിംഗിളിനായി ക്രീസ് വിട്ടിറങ്ങുമെന്നും റണ്‍ ഓടേണ്ടങ്കില്‍ ഉറക്കെ നോ പറയണമെന്നും ജയ്സ്വാള്‍ ഗില്ലിനോട് പറഞ്ഞു.

Scroll to load tweet…

ആദ്യ ദിനം ലഞ്ചിന് ശേഷം മൂന്നാം വിക്കറ്റില്‍ ജയ്സ്വാളുമൊത്ത് 123 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഗില്‍ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ലഞ്ചിനുശേഷം ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയും കരിയറിലെ അഞ്ചാം സെഞ്ചുറിയും തികച്ച യശസ്വി ചായക്ക് ശേഷമുള്ള രണ്ടാം ഓവറില്‍ ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തായതോടെയാണ് കൂട്ടുകെട്ട് അവസാനിച്ചത്. 159 പന്തില്‍ 16 ബൗണ്ടറിയും ഒരു സിക്സും പറത്തിയ ജയ്സ്വാള്‍ 101 റണ്‍സെടുത്താണ് പുറത്തായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക