ഗവാസ്കറുടെ അഭിപ്രായത്തോട് യോജിച്ച ഹര്‍ഭജന്‍ സിംഗ് മുന്‍ ഇന്ത്യന്‍ താരങ്ങളാരും ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളില്‍ അവന്‍ വേണം, ഇവന്‍ വേണം, എന്നൊന്നും അഭിപ്രായം പറയാന്‍ വരാറില്ലല്ലോ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുത്തതിന് പിന്നാലെ അഭിപ്രായങ്ങളുമായി എത്തിയ വിദേശ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കറും ഹര്‍ഭജന്‍ സിംഗും. ഇന്ത്യന്‍ ടീമിന് ആരുടെയും ഉപദേശം വേണ്ടെന്നും ഉപദേശിക്കാന്‍ ഇവരൊക്കെ ഇന്ത്യ സെലക്ടര്‍മാരാണോ എന്നും ഗവാസ്കര്‍ ചോദിച്ചു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ചും ടീം കോംബിനേഷനെക്കുറിച്ചുമെല്ലാം മുന്‍ വിദേശ താരങ്ങള്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഓസീസ് മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്, മുന്‍ പാക് താരം ഡാനിഷ് കനേരിയ, ഇംഗ്ലണ്ട് മുന്‍ താരം ഡൊമനിക് കോര്‍ക്ക് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞവരാണ്.

ഒരു ദക്ഷിണാഫ്രിക്കന്‍ താരം പറയുന്നു അവനാണ് ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്ന്, മറ്റൊരു ഓസീസ് താരം പറയുന്നത്, വേറൊരാളാണ് ടീമില്‍ വേണ്ടതെന്ന്, ഇതൊക്കെ പറയാന്‍ ഇവരാരാ ഇന്ത്യന്‍ സെലക്ടര്‍മാരാണോ എന്ന് സ്പോര്‍ട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ ചോദിച്ചു. ഇതാദ്യമായല്ല ഇങ്ങനെ പറയുന്നതെന്നും അവനാണ് മൂന്നാം നമ്പറില്‍ വരേണ്ടത്, അവനാണ് നാലാം നമ്പറില്‍ വരേണ്ടത് തുടങ്ങി അഭിപ്രായങ്ങള്‍ ഏറെക്കാലമായി കേള്‍ക്കുന്നതാണെന്നും ഞങ്ങള്‍ക്ക് നിങ്ങളുടെ ഉപദേശം വേണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു.

വെടിപൊട്ടിച്ച് വീണ്ടും വെങ്കിടേഷ് പ്രസാദ്, ലക്ഷ്യമിട്ടത് ബിസിസിഐയെ തന്നെ; വിവാദമായപ്പോൾ ഒടുവില്‍ വിശദീകരണം

ഗവാസ്കറുടെ അഭിപ്രായത്തോട് യോജിച്ച ഹര്‍ഭജന്‍ സിംഗ് മുന്‍ ഇന്ത്യന്‍ താരങ്ങളാരും ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളില്‍ അവന്‍ വേണം, ഇവന്‍ വേണം, എന്നൊന്നും അഭിപ്രായം പറയാന്‍ വരാറില്ലല്ലോ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷനെക്കുറിച്ച് മുന്‍ താരങ്ങളുടെ ഇത്തരം പ്രസ്താവനകള്‍ കാാണുമ്പോള്‍ അമ്പരപ്പാണ് തോന്നുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

 അവരവരുടെ രാജ്യത്തിനായി കളിച്ചശേഷം ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ സെലക്ട് ചെയ്യലാണ് അവരുടെ പണി.ഇത് ശരിക്കും ആശ്ചര്യപ്പെടുത്തുന്നു. കാരണം, ഇന്ത്യന്‍ താരങ്ങളാരും ഓസീസ് ടീമിലോ ഇംഗ്ലണ്ട് ടീമിലോ ഇന്ന കളിക്കാരന്‍ വേണമായിരുന്നുവെന്ന് അഭിപ്രായപ്പെടാറില്ല. ഇന്ത്യ കൂടി പങ്കെടുക്കുന്ന ടൂര്‍ണമെന്‍റുകളില്‍ ടിവി ചര്‍ച്ചകളില്‍ ഇവരോട് ഇന്ത്യയെ കുറിച്ച് അഭിപ്രായം പറയാന്‍ നിര്‍ബന്ധിക്കുന്നതുകൊണ്ട് കൂടിയാകാം ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായം പറയുന്നതെന്നും അതുകൊണ്ട് പൂര്‍ണമായും കളിക്കാരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ജയിച്ചാൽ പാക്കിസ്ഥാൻ ഫൈനലില്‍, ഇന്ത്യക്ക് നി‍‍ർണായകം, ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

ഏഷ്യാ കപ്പ് കമന്‍ററി ടീമിന്‍റെ ഭാഗമായ മാത്യു ഹെയ്ഡന്‍, മുന്‍ ഇംഗ്ലണ്ട് താരം ഡൊമനിക് കോര്‍ക്ക്, സിംബാബ്വെ മുന്‍ ക്യാപ്റ്റന്‍ ആന്‍ഡി ഫ്ലവര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. ഇന്ത്യ കൂടി പങ്കെടുക്കുന്ന ടൂര്‍ണമെന്‍റുകളില്‍ കമന്‍റേ്റ്റര്‍മാരാായി ഒട്ടേറെ വിദേശ താരങ്ങള്‍ വരാറുണ്ടെന്നതിനാല്‍ സ്വാഭാവികമായും ഇവര്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ച് അഭിപ്രായം പറയാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക