അഴിമതിക്കാരനും അഹങ്കാരിയുമായ ഒരാള്‍ ഉണ്ടായാല്‍ ഉണ്ടായാല്‍ മതി, ഒരു സംഘടന മുഴുവന്‍ നശിക്കാനെന്നും അത് മറ്റുള്ളവരുടെയെല്ലാം കഠിനാധ്വാനത്തെയും ആത്മാര്‍ത്ഥതയെയും മുഴുവന്‍ റദ്ദ് ചെയ്യുമെന്നും വെങ്കിടേഷ് പ്രസാദ് ഇന്നലെ എക്സില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.
ബെംഗലൂരു: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. അഴിമതിക്കാരനും അഹങ്കാരിയുമായ ഒരാള്‍ ഉണ്ടായാല്‍ ഉണ്ടായാല്‍ മതി, ഒരു സംഘടന മുഴുവന്‍ നശിക്കാനെന്നും അത് മറ്റുള്ളവരുടെയെല്ലാം കഠിനാധ്വാനത്തെയും ആത്മാര്‍ത്ഥതയെയും മുഴുവന്‍ റദ്ദ് ചെയ്യുമെന്നും വെങ്കിടേഷ് പ്രസാദ് ഇന്നലെ എക്സില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.
ആഴിമതിക്കാരാനും ആഹങ്കാരിയുമായ ഒരാളെ ഉള്ളൂവെങ്കിലും ആ നേതൃത്വം മുഴുവന്‍ അഴിമതിക്കാരായി ചിത്രീകരിക്കപ്പെടുമെന്നും പ്രസാദ് പറഞ്ഞിരുന്നു.പ്രസാദ് ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യമിട്ടത് ബിസിസിഐയെ തന്നെയാാണെന്നായിരുന്നു ആരോപണം. ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കുന്നതിലെയും ടിക്കറ്റ് വിതരണത്തിലെയും ബിസിസിഐയുടെ വീഴ്ചകളെക്കുറിച്ചാണ് പ്രസാദ് തുറന്നടിച്ചതെന്നും വ്യാഖ്യാനമുണ്ടായി.
എന്നാല്‍ ട്വീറ്റ് വിവാദമായതിന് പിന്നാലെ പ്രസാദ് ഇത് ഡീലിറ്റ് ചെയ്തു. തന്‍റെ ട്വീറ്റ് ആരെയും ഉദ്ദേശിച്ചായിരുന്നില്ലെന്നും പൊതുവായ ഒരു പ്രസ്താവന മാത്രമായിരുന്നുവെന്നും എന്നാല്‍ അത് സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കപ്പെട്ടതോടെ പിന്‍വലിക്കുകയാണെന്നും പ്രസാദ് ഒരു ആരാധകന് എക്സില്‍ മറുപടി നല്‍കി.താന്‍ ബിസിസിഐയുടെ ടിക്കറ്റ് വിതരണത്തിലെ പാളിച്ചകളെ മുമ്പ് വിമര്‍ശിച്ചിട്ടുള്ളതിനാല്‍ ഇപ്പോഴത്തെ പ്രസ്താവനയെ അതുമായി ആളുകള്‍ ബന്ധപ്പെടുത്തിയതോടെയാാണ് ട്വീറ്റ് പിന്‍വലിക്കുന്നതെന്നും പ്രസാദ് പറഞ്ഞു. ആരുടെയും പേര് പറയാന്‍ തനിക്ക് ഭയമില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ ട്വീറ്റ് ആരെയും ഉദ്ദേശിച്ചായിരുന്നില്ലെന്നും പ്രസാദ് പറഞ്ഞു.
ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കാന്‍ താാമസിച്ചതും പ്രഖ്യാപിച്ചതിനുശേഷം പിന്നീട് അഞ്ചോളം മത്സരങ്ങള്‍ മാറ്റിയതും ടിക്കറ്റ് വിതരണത്തിലെ സുതാര്യത ഇല്ലായ്മയെയും പ്രസാദ് രൂക്ഷമായ ഭാഷയില്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ ട്വീറ്റ് എത്തിയതോടെയാണ് ബിസിസിഐക്കെതിരെ ആണ് പ്രസാദിന്‍റെ ആരോപണമെന്ന വ്യാഖ്യാനമുണ്ടായത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് മാത്രമായി റിസര്‍വ് ദിനം പ്രഖ്യാപിച്ചതിനെയും പ്രസാദ് നേരത്തെ വിമര്‍ശിച്ചിരുന്നു.
