ഇന്ത്യയിലേക്ക് ഉടനെ എത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം ഐപിഎൽ കളിക്കാനായാകും ഗെയിൽ എത്തുക

കരീബിയൻ ദ്വീപിലേക്ക് കൊവിഡ് വാക്സിൻ എത്തിച്ചതിന് കേന്ദ്ര സ‍ർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ രംഗത്തെത്തി. വിഡിയോ സന്ദേശത്തിലൂടെയാണ് താരം നന്ദി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 17 സെക്കൻഡ് ദൈർഖ്യമുള്ള ഗെയിലിന്‍റെ നന്ദി പ്രകാശന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തരംഗമായിട്ടുണ്ട്.

ഇന്ത്യയിലെ ജനങ്ങൾക്കും സ‍ർക്കാരിനും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കാൻ ഞ‌ാനാഗ്രഹിക്കുന്നു, ഇന്ത്യൻ സർക്കാർ, വാക്സിൻ സംഭാവന ചെയ്തതിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു, വാക്സിൻ എത്തിച്ചതിന് വളരെയധികം നന്ദിയെന്നും താരം പറഞ്ഞു. ഇന്ത്യയിലേക്ക് ഉടനെ എത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം ഐപിഎൽ കളിക്കാനായാകും ഗെയിൽ എത്തുക.

Scroll to load tweet…

‘വാക്സീൻ മൈത്രി’ പദ്ധതിയിലൂടെയാണ് ഇന്ത്യ 50000 ഡോസ് അസ്ട്രസെനിക്ക കൊവിഡ് വാക്സിൻ വെസ്റ്റ് ഇൻഡീസിന് നൽകിയത്. പദ്ധതിയിലൂടെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സീൻ എത്തിക്കുന്നുണ്ട്. നേരത്തെ കരിബീയൻ ദ്വീപിൽ വാക്സിൻ നൽകിയതിന് കേന്ദ്ര സർക്കാറിന് വിൻഡീസ് ക്രിക്കറ്റ് താരം ആന്ദ്രേ റസലും നന്ദി അറിയിച്ചിരുന്നു.

Scroll to load tweet…