ആന്‍റിഗ്വ: ഇന്ത്യ- വിൻഡീസ് എ ത്രിദിന പരിശീലന മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ത്യ അഞ്ച് വിക്കറ്റിന് 188 റൺസെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഹനുമ വിഹാരി 64 റണ്‍സും നായകന്‍ അജിങ്ക്യ രഹാനെ 54 റണ്‍സുമെടുത്തു. മായങ്ക്(13), ഋഷഭ്(19), ജഡേജ(9), സാഹ(14*), അശ്വിന്‍(10*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

305 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് മൂന്ന് വിക്കറ്റിന് 47 റൺസിൽ എത്തിയപ്പോൾ കളി അവസാനിപ്പിക്കുകയായിരുന്നു. ജെറെമി(19), ഹോഡ്‌ജ്(4), ബ്രാന്‍ഡന്‍(14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജാസനും(2*) കാര്‍ട്ടറും(1*) പുറത്താകാതെ നിന്നു. ബൂമ്ര, അശ്വിന്‍, ജഡേജ എന്നിവര്‍ക്കാണ് വിക്കറ്റ്. 

രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് വ്യാഴാഴ്‌ച ആന്‍റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് പരമ്പര നടക്കുന്നത്. രണ്ടാം ടെസ്റ്റ് ഈ മാസം 30ന് സബീന പാര്‍ക്കില്‍ ആരംഭിക്കും.