നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ വിന്‍ഡീസ് 46 ഓവര്‍ മാത്രമെ പൂര്‍ത്തിയാക്കിയിരുന്നുള്ളു. കുറഞ്ഞ ഓര്‍ നിരക്കിന് ഐസിസി പെരുമാറ്റച്ചട്ടപ്രകാരം ബാക്കിയുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വീതമാണ് പിഴശിക്ഷയായി വിധിക്കാവുന്നത്.

ചെന്നൈ: ചെന്നൈ ഏകദിനത്തില്‍ ഇന്ത്യയെ കീഴടക്കിയതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡ‍ീസിന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വിന്‍ഡീസ് ടീം അംഗങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴയായി മാച്ച് റഫറി ഡേവിഡ് ബൂണ്‍ ശിക്ഷ വിധിച്ചത്.

നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ വിന്‍ഡീസ് 46 ഓവര്‍ മാത്രമെ പൂര്‍ത്തിയാക്കിയിരുന്നുള്ളു. കുറഞ്ഞ ഓര്‍ നിരക്കിന് ഐസിസി പെരുമാറ്റച്ചട്ടപ്രകാരം ബാക്കിയുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വീതമാണ് പിഴശിക്ഷയായി വിധിക്കാവുന്നത്. വിന്‍ഡീസ് നിശ്ചിത സമയത്ത് 46 ഓവറെ എറിഞ്ഞിരുന്നുള്ളു എന്നതിനാലാണ് ബാക്കിയുള്ള നാലോവറിന് മാച്ച് ഫീയുടെ 80 ശതമാനം പിഴ ശിക്ഷയായി ലഭിച്ചത്.

മത്സരശേഷം നടന്ന ഹിയറിംഗില്‍ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് തെറ്റ് സമ്മതിച്ചിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറുടെയും ഷായ് ഹോപ്പിന്റെയും സെഞ്ചുറികളുടെ മികവില്‍ എട്ട് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തത്. മൂന്ന് മത്സര പരമ്പരയില്‍ 1-0ന് വിന്‍ഡീസ് മുന്നിലാണ്.