പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സ്‌കോര്‍ പിന്തുടരാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം. ആതിഥേയര്‍ ഉയര്‍ത്തിയ 307നെതിരെ വെസ്റ്റ് ഇന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍  20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തിട്ടുണ്ട്. ഷായ് ഹോപ്പ് (56), നിക്കൊളാസ് പൂരന്‍ (2) ന്നിവരാണ് ക്രീസില്‍. സുനില്‍ ആംബ്രിസിന്‍റെ (60) വിക്കറ്റാണ് നഷ്ടമായത്. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ശ്രീലങ്ക സ്വന്തമാക്കിയിരുന്നു.

നേരത്തെ ശ്രീലങ്ക 307ന് എല്ലാവരും പുറത്താവുകയായിരുന്നു. ദിമുത് കരുണരത്‌നെ (44), കുശാല്‍ പെരേര (44), കുശാല്‍ മെന്‍ഡിസ് (55), ധനഞ്ജയ ഡിസില്‍വ (51) എന്നിവരുടെ ഇന്നിങ്‌സുകളാണ് അവര്‍ക്ക് വലിയ സ്‌കോര്‍ സമ്മാനിച്ചത്.  അവിഷ്‌ക ഫെര്‍ണാണ്ടോ (29), എയ്ഞ്ചലോ മാത്യൂസ് (12), വാനിഡു ഹസരങ്ക (16), ഇസുരു ഉഡാന (2), ലക്ഷന്‍ സന്ധാകന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ഷെല്‍ഡണ്‍ കോട്ട്‌റെല്‍, റോസ്റ്റണ്‍ ചേസ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.