തിരുവനന്തപുരം: കാര്യവട്ടത്തേക്ക് പ്രമുഖരുമായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം. ട്വന്റി 20 പരമ്പരക്കുള്ള ടീമിനെ വിന്‍ഡീസ് പ്രഖ്യാപിച്ചു. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീമില്‍ ലെന്‍റല്‍ സിമ്മൺസും ജാസന്‍ ഹോൾഡറും ഷെല്‍ഡന്‍ കൊട്രലും ഷിമ്രാന്‍ ഹെറ്റ്‌മെയറും ദിനേശ് രാംദിനും അടങ്ങുന്ന പ്രമുഖ താരങ്ങളുണ്ട്. 

എന്നാല്‍ മുന്‍നിര ബാറ്റ്സ്‌മാന്‍ ഷായ് ഹോപും പേസര്‍ അല്‍സാരി ജോസഫും 15 അംഗ ടീമിലില്ല എന്നത് ശ്രദ്ധേയമാണ്. അഫ്‌ഗാനെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയില്‍ ഒരു ടി20 മാത്രമാണ് ഹോപ് കളിച്ചത്. എന്നാല്‍ ഏകദിന പരമ്പരയില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്‌ഗാനെതിരെ ഏകദിന പരമ്പര കളിച്ച ടീമിനെ ഇന്ത്യക്കെതിരെയും നിലനിര്‍ത്തുകയായിരുന്നു. ഹോപാണ് ഏകദിന ടീമിന്‍റെ ഉപനായകന്‍. 

ടി20 പരമ്പരക്ക് വെള്ളിയാഴ്‌ച ഹൈദരാബാദില്‍ തുടക്കമാവും. അടുത്ത മാസം എട്ടിനാണ് കാര്യവട്ടം ടി20. പര്യടനത്തില്‍ ആകെ മൂന്ന് ടി20യും മൂന്ന് ഏകദിനവുമുണ്ട്. 

ടി20 ടീം

കീറോണ്‍ പൊള്ളാര്‍ഡ്(നായകന്‍), ഫാബിയന്‍ അലന്‍, ഷെല്‍ഡന്‍ കോട്രല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ജാസന്‍ ഹോള്‍ഡര്‍, കീമോ പോള്‍, ബ്രാണ്ടന്‍ കിംഗ്, എവിന്‍ ലെവിസ്, ഖാരി പിയറി, നിക്കോളസ് പുരാന്‍, ദിനേശ് രാംദിന്‍, ഷെഫേന്‍ റൂത്തര്‍ഫോര്‍ഡ്, ലെന്‍റല്‍ സിമ്മന്‍സ്, കെസറിക് വില്യംസ്, ഹെയ്‌ഡന്‍ വാല്‍ഷ്.

ഏകദിന ടീം

കീറോണ്‍ പൊള്ളാര്‍ഡ്(നായകന്‍), സുനില്‍ ആംബ്രിസ്, റോസ്‌ടണ്‍ ചേസ്, ഷെല്‍ഡന്‍ കോട്രല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ജാസന്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിംഗ്, എവിന്‍ ലെവിസ്, കീമോ പോള്‍, ഖാരി പിയറി, നിക്കോളസ് പുരാന്‍, റൊമാരിയോ ഷെഫേഡ്, ഹെയ്‌ഡന്‍ വാല്‍ഷ്.