അവസാന നാലോവറില്‍ 71 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 16ഉം 17ഉം ഓവറുകളില്‍ 20 റണ്‍സ് വീതമെടുത്ത ഇംഗ്ലണ്ടിന് പക്ഷെ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സെ നേടാനായുള്ളു.
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 222 റണ്‍സടിച്ച് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയെങ്കിലും അവസാന ഓവറില്‍ ഹാരി ബ്രൂക്ക് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 222-6, ഇംഗ്ലണ്ട് 19.5 ഓവറില്‍ 226-3. ജയത്തോടെ ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 1-2ന് ജീവന്‍ നിലനിര്‍ത്തി.
അവസാന നാലോവറില്‍ 71 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 16ഉം 17ഉം ഓവറുകളില്‍ 20 റണ്‍സ് വീതമെടുത്ത ഇംഗ്ലണ്ടിന് പക്ഷെ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സെ നേടാനായുള്ളു. ഇതോടെ അവസാന ഓവറിലെ വിജയലക്ഷ്യം 21 റണ്‍സായി. ടി20 ടീമിലേക്ക് തിരിച്ചെത്തിയ ആന്ദ്ര റസലാണ് വിന്‍ഡീസിനായി അവസാന ഓവര്‍ എറിയാനെത്തിയത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്, മത്സര സമയം; സൗജന്യമായി കാണാനുള്ള വഴികള്‍
രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി ഹാരി ബ്രൂക്കും 56 പന്തില്‍ 109 റണ്‍സടിച്ച ഓപ്പണര്‍ ഫില്‍ സാള്‍ട്ടുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ ഹാരി ബ്രൂക്ക് അടുത്ത രണ്ട് പന്തുകളും സിക്സിന് പറത്തി. നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അഞ്ചാം പന്തില്‍ വീണ്ടും സിക്സ്. ഒരു പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം. ബ്രൂക്ക് ഏഴ് പന്തില്‍ 31 റണ്‍സുമായും സാള്‍ട്ട് 109 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 34 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ 18 പന്തില്‍ 30 റണ്‍സെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി നിക്കോളാസ് പുരാന്‍(45 പന്തല്‍ 86), ക്യാപ്റ്റന്‍ റൊവ്മാന്‍ പവല്‍(21 പന്തില്‍ 39), ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്(17 പന്തില്‍ 29), ഷായ് ഹോപ്പ് (19 പന്തല്‍ 26), ജേസണ്‍ ഹോള്‍ഡര്‍(5 പന്തില്‍ 18*) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. നേരത്തെ ഏകദിന പരമ്പര നഷ്ടമായ ഇംഗ്ലണ്ട് അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 റണ്‍സിന തോറ്റിരുന്നു.
ജയത്തോടെ ഏകദിന പരമ്പരക്ക് പിന്നാലെ അഞ്ച് മത്സര ടി20 പരമ്പരയും നഷ്ടമാകാതെ സാധ്യത നിലനിര്‍ത്താനും ഇംഗ്ലണ്ടിനായി. ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളും വിന്‍ഡീസ് ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ നാലും വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 10 റണ്‍സിനുമായിരുന്നു വിന്‍ഡീസ് ജയിച്ചത്. ഇന്നലെ തോറ്റിരുന്നെങ്കില്‍ ടി20 പരമ്രയും ഇംഗ്ലണ്ടിന് നഷ്ടമാകുമായിരുന്നു.
