Asianet News MalayalamAsianet News Malayalam

WI vs IND : വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോ? സാധ്യതാ ഇലവന്‍ അറിയാം

പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുക്കുക പരിശീശലകന്‍ രാഹുല്‍ ദ്രാവിഡിന് തലവേദനയാവും. ആര് ഓപ്പണ്‍ ചെയ്യുമെന്നുള്ളത് പ്രധാന പ്രശ്‌നം. ധവാന്‍ ഒരറ്റത്തുണ്ടാവും. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, റിതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാള്‍ ധവാന് കൂട്ടായെത്തും.

West Indies vs India first ODI Preview and Probable Eleven
Author
Trinidad and Tobago, First Published Jul 21, 2022, 3:58 PM IST

ട്രിനിഡാഡ്: നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ (WIvIND) ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളിതാരം സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ ഇടം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുക്കുക പരിശീശലകന്‍ രാഹുല്‍ ദ്രാവിഡിന് തലവേദനയാവും. ആര് ഓപ്പണ്‍ ചെയ്യുമെന്നുള്ളത് പ്രധാന പ്രശ്‌നം. ധവാന്‍ ഒരറ്റത്തുണ്ടാവും. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, റിതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാള്‍ ധവാന് കൂട്ടായെത്തും. കിഷനും ഇടങ്കയ്യനായ സാഹചര്യത്തില്‍ ഗെയ്കവാദിനും സഞ്ജുവിനുമാണ് കൂടുതല്‍ സാധ്യത. 

ശിഖര്‍ ധവാനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറാവട്ടെ; കാരണം വ്യക്തമാക്കി വസീം ജാഫര്‍

കിഷന്‍ മൂന്നാം സ്ഥാനത്ത് കളിച്ചേക്കും. ശ്രേയസ് അയ്യര്‍ നാലാം സ്ഥാനത്ത് കളിക്കും. സൂര്യകുമാര്‍ യാദവ് തൊട്ടുപിന്നാലെ വരും. മികച്ച ഫോമിലുള്ള ദീപക് ഹൂഡയും പിന്നീട് കളിച്ചേക്കാം. സഞ്ജുവിന് ഓപ്പണിംഗില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും മധ്യനിരയിലും കളിക്കില്ലെന്നര്‍ത്ഥം.

ഏഴാം സ്ഥാനത്ത് രവീന്ദ്ര ജഡേജ സ്ഥാനമുറപ്പിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യൂസ്‌വേന്ദ്ര ചാഹല്‍ ജഡേജയ്ക്ക് കൂട്ടുണ്ടാവും. ബാറ്റിംഗില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കെല്‍പ്പുള്ള  ഷാര്‍ദുല്‍ ഠാക്കൂറിന് അവസരം നല്‍കും. മുഹമ്മദ് സിറാജ് സ്ഥാനം നിലനിര്‍ത്തുകയും ചെയ്യും. അതോടൊപ്പം അര്‍ഷ്ദീപ് സിങ് അരങ്ങേറ്റം നടത്താനും സാധ്യതയേറെയാണ്. 

'ഏകദിന ക്രിക്കറ്റ് നിര്‍ത്താലക്കണം'; നിര്‍ദേശം മുന്നോട്ടുവച്ച് മുന്‍ പാക് താരം വസിം അക്രം

സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്/ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.
 

Follow Us:
Download App:
  • android
  • ios