തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തും. യശസ്വി ജയ്‌സ്വാള്‍ കാത്തിരിക്കണം. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്.
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തും. യശസ്വി ജയ്‌സ്വാള്‍ കാത്തിരിക്കണം. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലെത്തി. മുകേഷിന് പുറമെ അര്‍ഷ്ദീപ് സിംഗാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍. ഹാര്‍ദിക് പാണ്ഡ്യയും പന്തെടുക്കും.
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴ്‌സ്, ബ്രന്‍ഡന്‍ കിംഗ്, ജോണ്‍സണ്‍ ചാര്‍ളസ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.
അതേസമയം, മലയാളി താരം സഞ്ജുവിനെ ഒരു നാഴികക്കല്ല് കാത്തിരിക്കുന്നുണ്ട്. ടി20 ക്രിക്കറ്റില്‍ 6000 റണ്‍സ് തികയ്്ക്കാന്‍ സഞ്ജുവിന് 21 റണ്‍സ് കൂടി മതി. ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിനുമായി 241 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സഞ്ജു 5979 റണ്‍സാണ് നേടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഒന്നാമാന്‍. 374 ടി20 മത്സരങ്ങളില്‍ നിന്ന് കോലി 11,965 റണ്‍സ് നേടി. 423 മത്സരങ്ങളില്‍ നിന്ന് 11,035 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാമതും.
അതിവേഗ സെഞ്ചുറിക്ക് പിന്നാലെ കോലി സ്‌റ്റൈല്‍ ആഘോഷം! വൈറലായി രോഹന്‍ കുന്നുമ്മലിന്റെ വീഡിയോ
ഇരുവര്‍ക്കും പുറമെ ശിഖര്‍ ധവാന്‍ (9645), സുരേഷ് റെയ്ന (8654), റോബിന്‍ ഉത്തപ്പ (7272), എം എസ് ധോണി (7271), ദിനേഷ് കാര്‍ത്തിക് (7081), കെ എല്‍ രാഹുല്‍ (7066), മനീഷ് പാണ്ഡെ (6810), സൂര്യകുമാര്‍ യാദവ് (6503), ഗൗതം ഗംഭീര്‍ (6402), അമ്പാട്ടി റായിഡു (6028) എന്നിവരാണ് നേട്ടത്തിലെത്തിയ മറ്റുഇന്ത്യന്‍ താരങ്ങള്‍. യുവതാരങ്ങളാരും തന്നെ പട്ടികയിലില്ല.

