മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ (WI vs IND) ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നാലാം ടി20 മത്സരം. അഞ്ചില്‍ മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്താനാണ് ശ്രമിക്കുക. മത്സരം അമേരിക്കയിലാണെങ്കിലും സംപ്രേഷണ സമയത്തില്‍ മാറ്റമില്ല. പതിവുപോലെ രാത്രി എട്ടു മണി മുതലാണ് മത്സരം തുടങ്ങുക. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ തുടങ്ങാന്‍ താമസിച്ചിരുന്നു.

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ശ്രേയസിന് വേണ്ടുവോളം അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ 0, 10, 24 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോര്‍. സഞ്ജുവാകട്ടെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു.

സഞ്ജു വരുമ്പോള്‍ ബാറ്റിംഗ് പൊസിഷനില്‍ മാറ്റവരാനും സാധ്യതയുണ്ട്. സൂര്യകുമാര്‍ ഫോമിലെത്തി ആത്മവിശ്വാസം വീണ്ടെടുത്ത സാഹചര്യത്തില്‍ മധ്യനിരയില്‍ കളിപ്പിച്ചേക്കും. മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കുമിത്. സഞ്ജു ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യും. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഇത്തരത്തിലൊരു മാറ്റം വരുത്തുമോയെന്ന് കണ്ടറിയണം. അവസാന മത്സരത്തിലെ പ്രകടനത്തോടെ റിഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ ആത്മവിശ്വസം വര്‍ധിപ്പിക്കും.

'ആ വാദം ശരിയാവില്ല'; ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ശാസ്ത്രിയെ പ്രതിരോധിച്ച് മുന്‍ ഇന്ത്യന്‍ താരം

രവീന്ദ്ര ജഡേജ നാലാം മത്സരത്തിലും പുറത്തിരിക്കും. ഇതോടെ ദീപക് ഹൂഡ ടീമില്‍ തുടരും. ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആവേഷ് ഖാന്‍ പുറത്തായേക്കും. പരിക്കിനെ തുടര്‍ന്ന് ആദ്യ മൂന്ന് ടി20 മത്സരങ്ങളും നഷ്ടമായ ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തും. ഹര്‍ഷല്‍ വരുന്നത് ബാറ്റിഗ് നിരയേയും സഹായിക്കും.

ടി20 ലോകകപ്പ് ടീമിലെ സ്പിന്നര്‍മാര്‍ അവരാണ്, രണ്ട് പേരുകളുമായി മഞ്ജരേക്കര്‍

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

മത്സരം കാണാന്‍ ഈ വഴികള്‍

ആദ്യ മൂത്സരങ്ങളുടേതുപോലെ ഇന്ത്യയില്‍ ഡിഡി സ്പോര്‍ട്സാണ് കളി തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ ചാനലിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ടാകുക. അമേരിക്കയില്‍ വില്ലോ ടിവിയിലാണ് മത്സരത്തിന്റെ തത്സമയം സംപ്രേഷണം ഉണ്ടാകുക. കാനഡയില്‍ എടിഎന്‍ ക്രിക്കറ്റ് പ്ലസ് മത്സരങ്ങള്‍ ലൈവ് സ്ട്രീം ചെയ്യും.