ഹോപ്പിന്റെ വെടിക്കെട്ട്! യുഎസിനെ തകര്‍ത്ത് വിന്‍ഡീസ്, പ്രതീക്ഷകള്‍ സജീവം! അവസാന മത്സരങ്ങള്‍ ഫൈനലിന് തുല്യം

39 പന്തില്‍ 82 റണ്‍സ് നേടിയ ഷായ് ഹോപ്പാണ് വിന്‍ഡീസിനെ അതിവേഗ വിജയത്തിലേക്ക് നയിച്ചത്. എട്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്‌സ്.

west indies vs us t20 world cup match full report and more

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി വെസ്റ്റ് ഇന്‍ഡീസ്. സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ യുഎസിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ആതിഥേയരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 19.5 ഓവറില്‍ 128ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ആന്ദ്രേ റസ്സല്‍, റോസ്റ്റണ്‍ ചേസ് എന്നിവരാണ് യുഎസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 10.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

39 പന്തില്‍ 82 റണ്‍സ് നേടിയ ഷായ് ഹോപ്പാണ് വിന്‍ഡീസിനെ അതിവേഗ വിജയത്തിലേക്ക് നയിച്ചത്. എട്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്‌സ്. ജോണ്‍സണ്‍ ചാള്‍സിന്റെ (14 പന്തില്‍ 15) വിക്കറ്റ് മാത്രാണ് വിന്‍ഡീസിന് നഷ്ടമായത്. നിക്കോളാസ് പുരാന്‍ (12 പന്തില്‍ 27) ഹോപ്പിനൊപ്പം പുറത്താവാതെ നിന്നു. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതാണ് പുരാന്റ ഇന്നിംഗ്‌സ്.

നേരത്തെ, ആന്‍ഡ്രീസ് ഗൗസ് (29) മാത്രമാണ് യുഎസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. നിതീഷ് കുമാര്‍ (20), ആരോണ്‍ ജോണ്‍സ് (11), മിലിന്ദ് കുമാര്‍ (19), വാന്‍ ഷാക്‌വിക് (18), അലി ഖാന്‍ (പുറത്താവാതെ 14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സ്റ്റീവന്‍ ടെയ്‌ലര്‍ (2), കോറി ആന്‍ഡേഴ്‌സണ്‍ (7), ഹര്‍മീത് സിംഗ് (0), നൊസ്തുഷ് കെഞ്ചികെ (1), സൗരഭ് നേത്രവല്‍ക്കര്‍ (0) എന്നിവരുടെ വിക്കറ്റുകളും യുഎസിന് നഷ്ടമായി. 

മണിക്കൂറുകളോളം പരിശീലനം നടത്തി സഞ്ജു! ഇന്ന് ബംഗ്ലാദേശിനെതിരെ കളിച്ചേക്കുമെന്ന് സൂചന, ദുബെ പുറത്തക്ക്?

വിന്‍ഡീസിന്റെ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ മൂന്ന് ടീമുകള്‍ക്കും സാധ്യതയായി. വിന്‍ഡീസിന് പുറമെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരും സെമി ഫൈനല്‍ സ്ഥാനത്തിനായി മത്സരിക്കേണ്ടിവരും. ഇതില്‍ വിന്‍ഡീസ് - ദക്ഷിണാഫ്രിക്ക അവസാന മത്സരം നിര്‍ണായകമായി. രണ്ട് നാല് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ഇപ്പോള്‍ ഒന്നാമത്. വിന്‍ഡീസ് അവരെ തോല്‍പ്പിച്ചാല്‍ മാത്രമെ സെമി പ്രതീക്ഷയുള്ളു. 

രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് അവസാന മത്സരത്തില്‍ ദുര്‍ബലരായ യുഎസാണ് എതിരാളി. വന്‍ജയം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിനും സാധ്യതയേറെ. യുഎസ് സെമി കളിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios