കൊളംബൊ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സങ്ങള്‍ക്കുള്ള സമയക്രമം ശ്രീലങ്കന്‍ ക്രിക്കറ്റ് പുറത്തുവിട്ടു. മൂന്ന് ഏകദിനങ്ങളും രണ്ട്് ടി20യുമാണ് വിന്‍ഡീസ് ശ്രീലങ്കയില്‍ കളിക്കുക. ഫെബ്രുവരി 10നാണ് വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയിലെത്തുക. രണ്ട് സന്നാഹ മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.

17നാണ് ആദ്യ സന്നാഹ മത്സരം. രണ്ടാം സന്നാഹ മത്സരം 20ന് നടക്കും. 22നാണ് കൊളംബോയിലാണ് ആദ്യ ഏകദിനം. 26ന് ഹാംബന്റോട്ടയിലാണ് രണ്ടാം ഏകദിനം. മാര്‍ച്ച് ഒന്നിന് കാന്‍ഡിയില്‍ മൂന്നാം ഏകദിനവും നടക്കും. ഇതില്‍ ആദ്യ മത്സരം മാത്രമാണ് പകല്‍ നടക്കുക.

രണ്ട് ടി20 മത്സരങ്ങളും കാന്‍ഡിയില്‍ നടക്കും. മാര്‍ച്ച് 4, 6 തിയതികളിലാണ് ടി20 മത്സരങ്ങള്‍. 2015ന് ശേഷം വിന്‍ഡീസ് ലങ്കയില്‍ പര്യടനം നടത്തിയിട്ടില്ല. അന്ന് ഏകദിനം 3-0ത്തിന് ലങ്ക ജയിച്ചപ്പോള്‍ ടി20 1-1 സമനിലയില്‍ പിരിഞ്ഞു.