ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. വിന്‍ഡീസ് 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ആന്റിഗ്വ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. വിന്‍ഡീസ് 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

19-ാം ഓവറില്‍ കത്തിക്കയറിയ ഫാബിയന്‍ അലനാണ് (ആര് പന്തില്‍ 21) ആതിഥേയരെ പരമ്പര വിജയത്തിലേക്ക് നയിച്ചത്. അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് വിന്‍ഡീസിന് വേണ്ടിയിരുന്നത്. എന്നാല്‍ 19-ാം ഓവര്‍ എറിയാനെത്തിയ അകില ധനഞ്ജയക്കെതിരെ മൂന്ന് സി്കസുകള്‍ പായിച്ച് അലന്‍ വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ നിക്കോളാസ് പുരാന്‍ (23), ലെന്‍ഡല്‍ സിമണ്‍സ് (26), എവിന്‍ ലൂയിസ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. 

ക്രിസ് ഗെയ്ല്‍ (13), കീറോണ്‍ പൊള്ളാര്‍ഡ് (0), റോവ്മാന്‍ പവല്‍ (7), ഡ്വെയ്ന്‍ ബ്രാവോ (0) എന്നിവരാണ് പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങള്‍. അലനൊപ്പം ജേസണ്‍ ഹോള്‍ഡര്‍ (14) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സന്ധാകന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര, വാനിഡു ഹസരെങ്ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, ദിനേശ് ചാണ്ഡിമല്‍ (54), അഷന്‍ ഭണ്ഡാര (44) എന്നിവര്‍ പുറത്താവാതെ നേടിയ സ്‌കോറാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ധനുഷ്‌ക ഗുണതിലക (9), പതും നിസങ്ക (5), നിരോഷന്‍ ഡിക്ക്‌വെല്ല (4), എയ്ഞ്ചലോ മാത്യൂസ് (11) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഫാബിയന്‍ അലന്‍, കെവിന്‍ സിന്‍ക്ലയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഒബെദ് മക്‌കോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.