മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മാഞ്ചസ്റ്ററിലാണ് മത്സരം.മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിച്ചിട്ടുണ്ട്. സതാംപ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് ജയിച്ചപ്പോള്‍ ഇതേ വേദിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. അല്‍സാരി ജോസഫിന് പകരം സ്പിന്നര്‍ റഖീം കോണ്‍വാള്‍ ടീമിലെത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഇംഗ്ലീഷ് ടീമിലും മടങ്ങിയെത്തി. മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ 1988നുശേഷം ഇംഗ്ലണ്ടില്‍ പരമ്പര നേടുന്ന ആദ്യ വിന്‍ഡീസ് നായകനെന്ന റെക്കോര്‍ഡ് ജേസണ്‍ ഹോള്‍ഡര്‍ക്ക് സ്വന്തമാവും. 

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഒല്ലി പോപ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ഡൊമിനിക് ബെസ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍. 

വെസ്റ്റ് ഇന്‍ഡീസ് ടീം: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ജോണ്‍ ക്യാംപെല്‍, ഷായ് ഹോപ്പ്, ഷമ്രാ ബൂക്‌സ്, റോസ്റ്റണ്‍ ചേസ്, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, ഷെയ്ന്‍ ഡോര്‍വിച്ച്, ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍.