കിംഗ്സ്റ്റണ്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്ത്യയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹ കളിക്കുമെന്ന് വാര്‍ത്തകളുണ്ടായെങ്കിലും മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ഷായ് ഹോപ്പ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവരെ ഒഴിവാക്കി. ജഹ്മര്‍ ഹാമില്‍ട്ടണ്‍, റകീം കോണ്‍വാള്‍ എന്നിവരാണ് ടീമിലുള്‍പ്പെട്ട താരങ്ങള്‍.

ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വിന്‍ഡീസ്: ക്രയ്ഗ് ബ്രാത്‌വെയ്റ്റ്, ജോണ്‍ ക്യംാപെല്‍, ഷമര്‍ ബ്രൂക്‌സ്, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്്മയേര്‍, ജഹ്മര്‍ ഹാമില്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), റകീം കോണ്‍വാള്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്ച്, ഷാനോന്‍ ഗബ്രിയേല്‍.