പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ മഴ മുടക്കിയ സാഹചര്യത്തില്‍. 2023 ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലായിരുന്നു നടന്നിരുന്നത്.

അഹമ്മദാബാദ്: ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്ന ടീമില്‍ ഒരവസരം കൂടി ബാക്കിയുണ്ട്. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമുമായിട്ടായിരിക്കും തോല്‍ക്കുന്ന ടീമിന്റെ രണ്ടാം മത്സരം. അതേസമയം കാലാവസ്ഥയാണ് ആരാധകരെ ആശങ്കാകുലരാകുന്നത്.

പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ മഴ മുടക്കിയ സാഹചര്യത്തില്‍. 2023 ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലായിരുന്നു നടന്നിരുന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലായിരുന്നത്. പ്രതികൂല കാലാവസ്ഥ കാരണം മൂന്ന് ദിവസമെടുത്തു മത്സരം പൂര്‍ത്തിയാക്കാന്‍. ഒന്നാം ക്വാളിഫയറിന് അഹമ്മദാബാദ് വേദിയാകുമ്പോള്‍ മഴ മത്സരം മുടക്കിയാല്‍ എന്ത് ചെയ്യുമെന്നാണ് ആരാധകരുടെ ആകാംക്ഷ. പ്ലേ ഓഫിന് റിസര്‍വ് ദിനമില്ലെന്നാണ് അറിയുന്നത്. കാരണം, ക്വാളിഫയറിന് ശേഷം തൊട്ടടുത്ത ദിവസം എലിമിനേറ്ററും നടക്കുന്നുണ്ട്.

രാജസ്ഥാന്‍ അവസരം നഷ്ടമാക്കി, ആര്‍സിബി അനായാസം മറികടക്കും! എലിമിനേറ്റര്‍ പ്രവചനം നടത്തി മുന്‍ താരം

എന്നാല്‍ അഹമ്മദാബാദില്‍ നിന്ന് ആശ്വാസവാര്‍ത്തയാണ് പുറത്തുവരുന്നത്. അന്ന് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസൈഴ്‌സ് ഹൈദരാബാദ് മത്സരം നിശ്ചിത സമയത്തും സൂപ്പര്‍ ഓവറുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നാല്‍ പോയിന്റ് പട്ടികയിലെ ഒന്നാം ടീം ഫൈനലിലെത്തും. സ്വാഭാവികമായും കൊല്‍ക്കത്ത ഫൈനലിലേക്ക്. ഹൈദരാബാദിന് രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടിവരും.

കപ്പെടുത്തത് പോലെയാണല്ലൊ ആഘോഷം! ആര്‍സിബിയെ പരിഹസിച്ച് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു

രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നിവരാണ് പ്ലേ ഓഫിന് യോഗ്യത നേടിയ മറ്റു ടീമുകള്‍. ഇരുവരും തമ്മിലുള്ള മത്സരത്തിന് ബുധനാഴ്ച്ച അഹമ്മദാബാദ് തന്നെ വേദിയാകും. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍. ആര്‍സിബി നാലാം സ്ഥാനത്താണ് അവസാനിപ്പിച്ചത്.