Asianet News MalayalamAsianet News Malayalam

ഗില്‍ തിരിച്ചെത്തുമ്പോള്‍ പുറത്താകുക യശസ്വിയോ റുതുരാജോ; ഉത്തരംകിട്ടാത്ത ചോദ്യമെന്ന് ആകാശ് ചോപ്ര

ഇതിനിടെ ഇവരിലാരെ പുറത്തിരുത്തുമെന്ന് ചോദിച്ചാല്‍ അത് ഉത്തരം കിട്ടാത്ത ചോദ്യമാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. ഗില്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്.

When Shubman Gill returns Who Will play as another Opener, Aakash Chopra responds
Author
First Published Dec 10, 2023, 12:50 PM IST

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആരൊക്കെ പ്ലേയിംഗ് ഇലവനിലെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പില്‍ കളിച്ച ഏതാനും കളിക്കാര്‍ കൂടി ദക്ഷിണാഫ്രിക്കക്കെതിരായി ട20 പരമ്പരയില്‍ തിരിച്ചെത്തിയതോടെ ഓസ്ട്രേലിയക്കെതിരെ മിന്നിയ പല യുവതാരങ്ങളുടെയും പ്ലേയിംഗ് ഇലവനിലെ സ്ഥാനം സേഫ് അല്ലാതായി.

ഓപ്പണര്‍ സ്ഥാനത്ത് ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ ആരാകും പുറത്താകുക എന്നതാണ് വലിയ ചോദ്യം. ഓസ്ട്രേലിയക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ റുതുരാജ് ഗെയ്‌ക്‌വാദോ ആദ്യ പന്തു മുതല്‍ തകര്‍ത്തടിക്കുന്ന യശസ്വി ജയ്സ്വാളോ പുറത്താകുമെന്നുറപ്പാണ്. ഇവരില്‍ ഒരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ സാധ്യതയുള്ളു, ഇരുവരും മികച്ച ഫോമിലായതിനാല്‍ ആരെ പുറത്തിരുത്തുമെന്ന് തലപുകയ്ക്കുകയാണ് ടീം മാനേജ്മെന്‍റ്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്, സൗജന്യമായി കാണാനുള്ള വഴികള്‍; ഇന്ത്യന്‍ സമയം, കാലാവസ്ഥാ പ്രവചനം

ഇതിനിടെ ഇവരിലാരെ പുറത്തിരുത്തുമെന്ന് ചോദിച്ചാല്‍ അത് ഉത്തരം കിട്ടാത്ത ചോദ്യമാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. ഗില്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ആരെ പുറത്തിരുത്തുമെന്നാണ് ചോദ്യം. റുതുരാജും യശസ്വിയും കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തവരാണ്. ഇവരില്‍ ആരെ തെരഞ്ഞെടുക്കണമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക എളുപ്പമല്ല.

എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ആകെ ആറ് ടി20 മത്സരങ്ങള്‍ മാത്രമെ കളിക്കാനുളളുവെന്നതിനാല്‍ ആരെ തെരഞ്ഞെടുത്താലും അവര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കണമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ അവസാന ടി20യില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങിയ ശ്രേയസ് അയ്യര്‍ ഇന്നും പ്ലേയിംഗ് ഇലവനില്‍ തുടരും. ഈ സാഹചര്യത്തില്‍ തിലക് വര്‍മക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാനിടയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

അതുകൊണ്ട് ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവന്‍ എങ്ങനെ ആയിരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. മൂന്ന് മത്സരങ്ങളെ പരമ്പരയിലുളളു എന്നതിനാല്‍ ആരെ കളിപ്പിച്ചാലും അവര്‍ക്ക് മൂന്ന് കളികളിലും അവസരം നല്‍കാന്‍ ശ്രദ്ധിക്കണം. ഈ സാഹചര്യത്തില്‍ 17 അംഗ ടീമിനെ തെരഞ്ഞെടുത്തത് തിരിച്ചടിയാകാനിടയുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഞങ്ങള്‍ നല്ല 'മാച്ച്' ആണ്, നന്നായി കളിക്കാൻ ശ്രമിക്കും, വിവാഹശേഷം വൈറലായി ഇന്ത്യന്‍ പേസറുടെ പ്രതികരണം

ഇന്ത്യയുടെ ടി20 ടീം: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (സി), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വി.കെ.), ജിതേഷ് ശർമ്മ (വി.കെ.), രവീന്ദ്ര ജഡേജ (വി.സി.), വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.

Latest Videos
Follow Us:
Download App:
  • android
  • ios