മത്സരത്തില്‍ വരുണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. അക്‌സര്‍ പട്ടേലിനും രണ്ട് വിക്കറ്റുണ്ട്.
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും അവരുടെ മധ്യനിര താരം ഹാരി ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്. കൊല്‍ക്കത്തയില്‍ 17 റണ്‍സിന് മടങ്ങിയ ബ്രൂക്ക് ചെന്നൈയില്‍ നേടിയത് 13 റണ്‍സ് മാത്രമാണ്. രണ്ട് മത്സത്തിലും ബൗള്‍ഡാവുകയായിരുന്നു. കൊല്‍ക്കത്തയില്‍ ബൗള്‍ഡായ ശേഷം, ബ്രൂക്ക് വരുണിന്റെ ബൗളിംഗിനെ കുറിച്ച് സംസാരിച്ചിരുന്നു. പുകമഞ്ഞ് കാരണം കൊല്‍ക്കത്തയില്‍ പന്ത് ശരിയായി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ബ്രൂക്ക് പറഞ്ഞത്. സ്പിന്നിനെതിരെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണം പുകമഞ്ഞ് തന്നെയായിരുന്നു എന്നും ബ്രൂക്ക് പറഞ്ഞിരുന്നു.
എന്നാല്‍ ചെപ്പോക്കില്‍ പുരോഗമിക്കുന്ന രണ്ടാം ടി20യില്‍ പുകമഞ്ഞ് ഇല്ലായിരുന്നു. അന്തരീക്ഷം വ്യക്തമായിരുന്നു. എന്നിട്ടും ബ്രൂക്കിന് വരുണിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. നേരിട്ട ആദ്യ പന്തില്‍ ബ്രുക്ക് മടങ്ങി. പിന്നാലെ ട്രോളുമായി വന്നിരിക്കുകയാണ് കമന്റേറ്റര്‍മാരായ സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും. പുകമഞ്ഞില്ലാതേയും വരുണ്‍ വിക്കറ്റെടുത്തുവെന്ന് ശാസ്ത്രി പറഞ്ഞു. ഇവിടെ പുകമഞ്ഞുണ്ടോ എന്ന് വരുണ്‍ ചോദിക്കുന്നുണ്ടാവുമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. അതേസമയം, തന്റെ വിക്കറ്റ് തെറിച്ചത് ബ്രൂക്കിന് മനസിലാക്കാന്‍ പോലും സാധിച്ചില്ല. അഞ്ചോ ആറോ നിമിഷം എന്താണ് സംഭവിച്ചതെന്ന് അറിയാതെ താരം ക്രീസില്‍ തന്നെ തുടര്‍ന്നു. പിന്നീട് ഒരു ചിരിയും പാസാക്കി പവലിയനിലേക്ക് നടന്നു. വരുണ്‍ ബ്രൂക്കിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. വീഡിയോ കാണാം....
മത്സരത്തില്‍ വരുണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. അക്‌സര്‍ പട്ടേലിനും രണ്ട് വിക്കറ്റുണ്ട്. സ്പിന്നാര്‍മാര്‍ മാത്രം ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 30 പന്തില്‍ 45 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ് എന്നിവര്‍ പുറത്തായി. പകരം വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഗസ് അറ്റ്കിന്‍സണ് പകരം ബ്രൈഡണ്‍ കാര്‍സെ ടീമിലെത്തി. പരിക്കേറ്റ ജേക്കബ് ബേഥലിന് പകരം ജാമി സ്മിത്തും കളിച്ചു.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

