ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ വിരാട് കോലിയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ഇത്തവണ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ കരാശപ്പോരിന് ഇറങ്ങുയാണ് ഇന്ത്യ. ബുധാഴ്ച്ച ഓവലിലാണ് മത്സരം. 2011 ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷം ഒരു ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ, ഫൈനലിന് ആദ്യ യോഗ്യത നേടിയത് പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലിറങ്ങിയ ഓസ്‌ട്രേലിയയാണ്. 

പിന്നാലെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യയും ഫൈനലിലെത്തി. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്ക തോറ്റതും ഇന്ത്യക്ക് തുണയായി. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന ടീമായി ഇന്ത്യ. കഴിഞ്ഞ തവണ ഫൈനലില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇത്തവണയും ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ഓസ്‌ട്രേലിയ ശക്തരാണ്.

എന്നാല്‍ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ചാംപ്യന്‍ഷിപ്പ് ആര് നേടുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ ആണെങ്കില്‍കൂടി അവര്‍ക്ക് ട്രോഫി നല്‍കില്ല. നിയമപ്രകാരം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ ഇരുടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. മത്സരത്തില്‍ മഴ കളിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ റിസര്‍വെ ഡേ ഏര്‍പ്പെടുത്തു. നഷ്ടപ്പെട്ട ഓവറുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.

ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ വിരാട് കോലിയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ഇത്തവണ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജസ്പ്രിത് ബുമ്ര എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

പിഎസ്ജിയില്‍ അവസാന മത്സരത്തിനിറങ്ങിയ ലിയോണല്‍ മെസിക്ക് കൂവല്‍! കടപ്പെട്ടിരിക്കുന്നുവെന്ന് ഇതിഹാസം- വീഡിയോ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍

യശസ്വി ജയ്സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

YouTube video player