ഇതോടെയാണ് ഇരുവരേയും ഒഴിവാക്കാന്‍ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയതാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിഷന്‍.

മുംബൈ: ഇന്നാണ് ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നത്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ കോണ്‍ട്രാക്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടുവെന്നതാണ് പ്രധാന സവിശേഷത. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനാല്‍ ഇരുവരും പുതിയ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്തില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

ഇതോടെയാണ് ഇരുവരേയും ഒഴിവാക്കാന്‍ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയതാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിഷന്‍. മാനസിക സമ്മര്‍ദ്ദമെന്ന കാരണം പറഞ്ഞാണ് കിഷന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. പിന്നീട് ദുബായില്‍ കറക്കമായിരുന്നു താരം. ഇത് ബിസിസിഐയെ ചൊടിപ്പിച്ചു. പിന്നാലെ രഞ്ജിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി കളിക്കണമെന്ന നിര്‍ദേശം നല്‍കി. എന്നാല്‍ തള്ളി കളയുകയാണ് കിഷന്‍ ചെയ്തത്. 

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് കളിച്ച താരമാണ് ശ്രേയസ്. പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. താരത്തിന് പരിക്കേറ്റിരുന്നെങ്കിലും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്നെസ് ടെസ്റ്റ് പാസായിരുന്നു. പരിക്ക് മാറിയ സാഹചര്യത്തില്‍ താരം നിര്‍ബന്ധമായും മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കേണ്ടതുണ്ട്. എന്നാല്‍ പരിക്കുണ്ടെന്ന് പറഞ്ഞ് ശ്രേയസ് രഞ്ജിയില്‍ നിന്ന് പിന്മാറുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ബിസിസിഐയെ കബളിപ്പിക്കുകയായിരുന്നു ശ്രേയസ്. 

കോലിയല്ലാതെ മറ്റാര്? ഇതിഹാസ ഗോള്‍ കീപ്പര്‍ നോയര്‍ക്കൊപ്പം ഇന്ത്യന്‍ താരത്തെ ചേര്‍ത്തുനിര്‍ത്തി ബയേണ്‍

ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എന്‍സിഎ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പുറംവേദന തുടരുന്നതിനാല്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കളിക്കാനാകില്ലെന്നാണ് ശ്രേയസ് മുംബൈ സെലക്ടര്‍മാരെ അറിയിച്ചത്. അതുകൊണ്ടുതന്നെ താരത്തിനെതിരെ നടപടി വന്നത്. ഐപിഎല്‍ അടുത്തിരിക്കെ പരിക്കേല്‍ക്കുന്ന സാഹചര്യം തടയാനാണ് ശ്രേയസ് രഞ്ജി ട്രോഫിയില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന.