നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം ബറോഡയ്ക്ക് വേണ്ടി കളിക്കാന്‍ തയ്യാറായതുകൊണ്ടാണ് എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
മുംബൈ: ബിസിസിഐ നിര്‍ദേശം അവഗണിച്ച് രഞ്ജി ട്രോഫിയില്‍ നിന്ന് മുങ്ങിയ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കിയിരുന്നു. ബിസിസിഐയുടെ തീരുമാനത്തെ എതിര്‍ത്തും പിന്തുണച്ചും അഭിപ്രായങ്ങള്‍. ഇരുവരും ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളാണ്. എന്നാല്‍ അച്ചടക്ക നടപടിയെന്നോണം ഇരുവരേയും കരാറില്‍ നിന്നൊഴിവാക്കുകയായിരുന്നു.
ഇതിനിടെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഒരു ശ്രദ്ധേയ നിരീക്ഷണം നടത്തിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ടായിരുന്നു അത്. പത്താന്‍ പറഞ്ഞതിങ്ങനെ... ''ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും കഴിവുള്ള താരങ്ങളാണ്. അവര്‍ ശക്തമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയെ പോലെ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാത്ത താരങ്ങള്‍ ദേശീയ ഡ്യൂട്ടി ഇല്ലാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ കളിക്കാറുണ്ടോ? ഇത്തരത്തില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമല്ലെങ്കില്‍ ആഗ്രഹിക്കുന്ന മത്സരഫലം ഇന്ത്യന്‍ ടീമിന് ലഭിക്കില്ല.'' എന്നുമാണ് ശക്തമായ വിമര്‍ശനഭാഷയില്‍ ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ്.
അതിനുള്ള മറുപടിയും ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം ബറോഡയ്ക്ക് വേണ്ടി കളിക്കാന്‍ തയ്യാറായതുകൊണ്ടാണ് എ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. വിശദീകരണം ഇങ്ങനെ... ''ഞങ്ങള്‍ പാണ്ഡ്യയോട് സംസാരിച്ചിരുന്നു. ലഭ്യമാവുമ്പോഴൊക്കെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ രഞ്ജി ട്രോഫി മത്സരങ്ങളില്‍ അദ്ദേഹത്തിന് പന്തെറിയാന്‍ കഴിയില്ലെന്ന് ബിസിസിഐ മെഡിക്കല്‍ ടീം നേരത്തെ പറഞ്ഞതാണ്. അതുകൊണ്ടാണ് രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാം. അതില്‍ നിന്ന് വിട്ടുനിന്നിരുന്നെങ്കില്‍ കരാറില്‍ നിന്നൊഴിവാക്കുമായിരുന്നു.'' ഇത്രയുമാണ് ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ സംഭവിച്ചത്.
അതങ്ങനേ വരൂ, കാരണം രോഹിത്തിനെ ക്യാപ്റ്റനാക്കിയത് ഞാനാണ്! അവകാശവാദവുമായി സൗരവ് ഗാംഗുലി
ദേശീയ ടീമിന്റെ മത്സരങ്ങളിലോ പരിക്കിലോ അല്ലെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളോട് യാതൊരു മയവുമുണ്ടാവില്ല നയത്തില്‍ എന്ന വ്യക്തമായ സൂചന നല്‍കുകയാണ് ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും എതിരായ നടപടിയിലൂടെ ബിസിസിഐ.

