ഷമി പുറത്തായത് നേരിയ പരിക്കിനെ തുടര്‍ന്നാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അദ്ദേഹം പത്ത് ഓവറുകള്‍ എറിയാന്‍ പൂര്‍ണമായും ഫിറ്റല്ല. എന്നാല്‍ വരും മത്സരങ്ങളില്‍ ഷമി തിരിച്ചെത്തിയേക്കും.

പല്ലെക്കെലെ: പാകിസ്ഥാനെതിരെ ഏഷ്യാ കപ്പിനുള്ള പ്ലയിംഗ് ഇലവന്‍ പുറത്തുവന്നപ്പോള്‍ ശ്രദ്ധേയമായത് പേസര്‍ മുഹമ്മദ് ഷമിയുടെ അഭാവമായിരുന്നു. അദ്ദേഹത്തിന് പകരം ഷാര്‍ദുല്‍ ഠാക്കൂറാണ് ടീമിലെത്തിയത്. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കൊപ്പം പന്തെറിയുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഷമി കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളൂ. എന്നാല്‍ അദ്ദേഹത്തിന് ടീമില്‍ ഇടം നേടാനായില്ല. എന്നാല്‍ ഷാര്‍ദുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ബാറ്റിംഗിനും ഗുണം ചെയ്യും. വാലറ്റത്ത് കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ ഷാര്‍ദുലിന് സാധിക്കും. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനുമാണ് അദ്ദേഹം. 

അതേസമയം ഷമി പുറത്തായത് നേരിയ പരിക്കിനെ തുടര്‍ന്നാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അദ്ദേഹം പത്ത് ഓവറുകള്‍ എറിയാന്‍ പൂര്‍ണമായും ഫിറ്റല്ല. എന്നാല്‍ വരും മത്സരങ്ങളില്‍ ഷമി തിരിച്ചെത്തിയേക്കും. അതേസമയം, മാറ്റമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

പാകിസ്ഥാന്‍: ഇമാം ഉല്‍ ഹഖ്, ഫഖര്‍ സല്‍മാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടങ്ങളുടെ കണക്കിലേക്ക് വന്നാല്‍. ആകെ 132 ഏകദിന മത്സരങ്ങളില്‍ ഏറ്റുമുട്ടി. പാകിസ്ഥാന്‍ 73 എണ്ണത്തില്‍ ജയിച്ചു. ഇന്ത്യ 55 എണ്ണത്തിലും. നാല് മത്സരങ്ങളില്‍ ഫലം കണ്ടില്ല. ഏഷ്യാകപ്പിലേക്ക് വന്നാല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ആകെ 17 മത്സരങ്ങളില്‍ ഇന്ത്യ 9 എണ്ണത്തില്‍ ജയിച്ചു. പാകിസ്ഥാന്‍ ജയിച്ചത് ആറ് കളിയില്‍. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല. കഴിഞ്ഞ ഏഷ്യാകപ്പില്‍ രണ്ട് മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ വന്നു. ഒരോ കളി വീതം ജയിച്ചു.

രാഹുലിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ ബുദ്ധിമുട്ടാണ്! കാരണം വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍