എന്തുകൊണ്ട് പാകിസ്ഥാന്‍ താരങ്ങളുടെ വിസ വൈകിയെന്ന ചോദ്യമാണ് പലരും ചോദിച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്നതിനാല്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിസക്ക് അപേക്ഷിക്കാന്‍ കാലതാമസം നേരിട്ടു.

കറാച്ചി: ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന്റെ പതിനൊന്ന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കുന്നത്. ശേഷിക്കുന്ന ടീമുകള്‍ക്ക് അസൗകര്യങ്ങളൊന്നുമില്ലാതെ എത്താനുള്ള സാഹചര്യമുള്ളപ്പോഴാണ് പാകിസ്ഥാന്‍ ടീമിന് മാത്രം വിസ വൈകിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തെഴുതേണ്ടിവന്നു.

എന്തുകൊണ്ട് പാകിസ്ഥാന്‍ താരങ്ങളുടെ വിസ വൈകിയെന്ന ചോദ്യമാണ് പലരും ചോദിച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പില്‍ പങ്കെടുക്കുന്നതിനാല്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിസക്ക് അപേക്ഷിക്കാന്‍ കാലതാമസം നേരിട്ടു. സെപ്റ്റംബര്‍ 19നാണ് അപേക്ഷകളും പാസ്പോര്‍ട്ടുകളുമെല്ലാം സമര്‍പ്പിക്കുന്നത്. ഏഷ്യാ കപ്പിന് പാകിസ്ഥാന്‍ മാത്രമാണ് ആതിഥേയത്വം വഹിച്ചിരുന്നതെങ്കില്‍ പാകിസ്ഥാന്‍ പെട്ടന്ന തന്നെ വിസ ലഭിക്കുമായിരുന്നു. മത്സരങ്ങള്‍ക്കായി ശ്രീലങ്കയിലേക്കും തിരിച്ച് പാകിസ്ഥാനിലേക്കും യാത്ര ചെയ്യേണ്ടി വന്നതാണ് വിനയായത്.

ബാബര്‍ അസമും ടീമും ലോകകപ്പിന് മുമ്പ് ദുബായിലേക്ക് പോകാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. പിന്നീട് സെപ്തംബര്‍ 29ന് ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിന് മുമ്പ് ഹൈദരാബാദില്‍ എത്താനായിരുന്നു പ്ലാന്‍. എന്നാല്‍ വിസ പ്രശ്‌നത്തെ തുടര്‍ന്ന് ഒന്നും ആഗ്രഹ പ്രകാരം നടന്നില്ല. ഒക്ടോബര്‍ 6ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

ലോകകപ്പിന് മുമ്പ് പാകിസ്ഥാന് തിരിച്ചടിയേറ്റിരുന്നു. സ്റ്റാര്‍ പേസര്‍ നസീം ഷാ ഇല്ലാതെയാണ് പാകിസ്ഥാന്‍ ഇന്ത്യയിലെത്തുക. ഏഷ്യാ കപ്പിനിടെ തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് നസീമിന് ലോകകപ്പ് നഷ്ടമാകുന്നത്. നസീമിന് പകരം ഹസന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഷഹീന്‍ ഷാ അഫ്രീദിയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാന്റെ പേസ് ആക്രമണം. ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഹസന്‍ അലി എന്നിവരും അദ്ദേഹത്തെ പിന്തുണയ്ക്കും.

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, സല്‍മാന്‍ അലി അഗ, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം.

ഇങ്ങനെയുണ്ടൊരു പുറത്താകല്‍! വിക്കറ്റ് തട്ടിതെറിപ്പിച്ച് മുഷ്ഫിഖര്‍; വന്‍ അബദ്ധത്തിന് പിന്നാലെ പവലിയനിലേക്ക്