സണ്‍റൈസേഴ്‌സിനെതിരായ പന്താട്ടം കഴിഞ്ഞതിന് പിന്നാലെ ഋഷഭിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ അത്ഭുതം കൂറി മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
വിശാഖപട്ടണം: ഐപിഎല്ലില്‍ വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ മനംകുളിര്‍പ്പിച്ചിരിക്കുന്നു ഋഷഭ് പന്ത് വെടിക്കെട്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്ററിലാണ് പന്തിന്‍റെ ബാറ്റ് ബൗണ്ടറികളിലേക്ക് തീ തുപ്പിയത്. എന്നാല്‍ ഐപിഎല്ലില്‍ സ്വപ്‌ന ഫോമില്‍ കളിക്കുന്ന താരം ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല.
ഇന്ത്യയുടെ 15 അംഗ പ്രാഥമിക ലോകകപ്പ് ടീമിലില്ലാത്ത ഋഷഭിനെ റിസര്‍വ് താരമായാണ് ഇന്ത്യ പരിഗണിക്കുന്നത്. മാച്ച് വിന്നിംഗ്- ഫിനിഷിംഗ് ഇന്നിംഗ്‌സുകൊണ്ട് അമ്പരപ്പിക്കുന്ന താരത്തെ എന്തുകൊണ്ട് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യമുയരുക സ്വാഭാവികം. സണ്‍റൈസേഴ്‌സിനെതിരായ പന്താട്ടം കഴിഞ്ഞതിന് പിന്നാലെ ഋഷഭിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ അത്ഭുതം കൂറി മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
സണ്‍റൈസേഴ്‌സിന്‍റെ 162 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ വിജയിപ്പിച്ചത് പന്തിന്‍റെ ബാറ്റിംഗാണ്. 21 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായെങ്കിലും ഈ സമയം ഡല്‍ഹി ജയത്തിന് അരികെ എത്തിയിരുന്നു.
