നജ്മുല്‍ ഹുസൈന്‍ ഷാന്റോ (20)യുടെ വിക്കറ്റ് മാത്രമാണ് ബംഗ്ലാദേശിന് നഷ്ടമായത്. തമീം ഇഖ്ബാല്‍ (50), ലിറ്റണ്‍ ദാസ് (32) എന്നിവര്‍ ടീമിന് വിജയത്തിലേക്ക് നയിച്ചു.

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs BAN) ഏകദിന ബംഗ്ലാദേശിന് (Bangladesh Cricket). രണ്ടാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന് ജയിച്ചതോടെയാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 108ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 20.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

നജ്മുല്‍ ഹുസൈന്‍ ഷാന്റോ (20)യുടെ വിക്കറ്റ് മാത്രമാണ് ബംഗ്ലാദേശിന് നഷ്ടമായത്. തമീം ഇഖ്ബാല്‍ (50), ലിറ്റണ്‍ ദാസ് (32) എന്നിവര്‍ ടീമിന് വിജയത്തിലേക്ക് നയിച്ചു. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു തമീമിന്റെ ഇന്നിംഗ്‌സ്. ലിറ്റണ്‍ (Litton Das) ആറ് ബൗണ്ടറികള്‍ നേടി. ഗുഡകേഷ് മോട്ടി ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മെഹിദി ഹസന്റെ നാല് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. നസും ഹുസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൊസദെക് ഹുസൈന്‍, ഷൊറിഫുള്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പുറത്താവാതെ 25 റണ്‍സ് നേടിയ കീമോ പോള്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. 

മുന്‍നിര താരങ്ങായ ഷായ് ഹോപ് (18), കെയ്ല്‍ മയേര്‍സ് (17, ഷംറ ബ്രൂക്ക്‌സ് (5), ബ്രന്‍ഡന്‍ കിംഗ് (11), നിക്കോളാസ് പുരാന്‍ (0), റോവ്മാന്‍ പവല്‍ (13) എന്നിവര്‍ നിരാശപ്പെടുത്തി. അകെയ്ല്‍ ഹൊസീന്‍ (2), റൊമാരിയോ ഷെഫേര്‍ഡ് (4), അല്‍സാരി ജോസഫ് (0), മോട്ടി (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു. അപ്രധാനമായ അവസാന മത്സരം ശനിയാഴ്ച്ച നടക്കും.