ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്നുണ്ട്.
പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികവ് തുടരാന്‍ ടീം ഇന്ത്യ(Indian National Cricket Team) വെസ്റ്റ് ഇന്‍ഡീസിനെതിരെ(WI vs IND ODIs 2022) അല്‍പസമയത്തിനകം ഇറങ്ങും. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍(WI vs IND 1st ODI) ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍(Nicholas Pooran) ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) കളിക്കുന്നുണ്ട്. സഞ്ജുവാണ് ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന്‍റെ വിക്കറ്റ് കീപ്പര്‍. പരിക്കുമൂലം രവീന്ദ്ര ജഡേജ ഇലവനിലില്ല.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.
വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. ഇന്ത്യന്‍സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. ഇംഗ്ലണ്ടിനെ തകർത്തെത്തുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് യുവതാരങ്ങളുടെ പ്രകടനം നിര്‍ണായകമാകും. ഹിറ്റ്‌മാന്‍റെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.
