വീണ്ടുമൊരിക്കല്‍ക്കൂടി ദിനേശ് കാര്‍ത്തിക്കിന്‍റെ ബാറ്റ് ചൂടായപ്പോള്‍ ദ് ഫിനിഷന്‍ എന്ന് വിശേഷിപ്പിക്കുകയാണ് ആരാധകര്‍

ട്രിനിഡാഡ്: ടി20 ലോകകപ്പില്‍ ഇന്ത്യക്ക് മറ്റൊരു ഫിനിഷറുണ്ടാവില്ലെന്ന് ഉറപ്പിച്ച പ്രകടനം. ഐപിഎല്ലില്‍ തീ കൊളുത്തിയ വെടിമരുന്ന് വിന്‍ഡീസില്‍ ആളിക്കത്തിച്ച ബാറ്റിംഗാണ് ഇന്ന് ദിനേശ് കാര്‍ത്തിക് പുറത്തെടുത്തത്(DK). കരീബിയന്‍ പടയ്‌ക്കെതിരായ ആദ്യ ടി20യില്‍(WI vs IND 1st T20I) റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും പോലുള്ള പേരുകേട്ട കൂറ്റനടിക്കാര്‍ക്ക് പിഴച്ചപ്പോള്‍ 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 215.79 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 41 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കിന്‍റെ(Dinesh Karthik) ബാറ്റ് മിന്നല്‍ പൊഴിക്കുകയായിരുന്നു. 

വീണ്ടുമൊരിക്കല്‍ക്കൂടി ദിനേശ് കാര്‍ത്തിക്കിന്‍റെ ബാറ്റ് ചൂടായപ്പോള്‍ 'ദ് ഫിനിഷര്‍' എന്ന് വിശേഷിപ്പിക്കുകയാണ് ആരാധകര്‍. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും പുറത്തായ ശേഷം ഏഴാമനായി ക്രീസിലെത്തിയായിരുന്നു ഏഴഴകില്‍ ഡികെയുടെ മഴവില്‍ ബാറ്റിംഗ്. സൂപ്പര്‍ ഇന്നിംഗ്‌സിന് പിന്നാലെ ഡികെയെ തേടി ആരാധകരുടെ എണ്ണിയാലൊടുങ്ങാത്ത പ്രശംസകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 191 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ ടീം ഇന്ത്യ വച്ചുനീട്ടിയത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക് നടത്തിയ ഫിനിഷിംഗ് ഇന്ത്യയെ 190 റണ്‍സിലെത്തിക്കുകയായിരുന്നു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സെടുത്തു. വിന്‍ഡീസിനായി പേസര്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.

ടി20: രോഹിത്തിന്‍റെ തുടക്കം, കാര്‍ത്തിക്കിന്‍റെ ഫിനിഷിംഗ്; ഇന്ത്യക്കെതിരെ വിന്‍ഡീസിന് 191 റണ്‍സ് വിജയലക്ഷ്യം