ചുരുങ്ങിയ കരിയറിനുള്ളില്‍ 22 മത്സരങ്ങളില്‍ 38.11 ശരാശയിലും 175.61 സ്‌ട്രൈക്ക് റേറ്റിലും 648 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20(WI vs IND 4th T20I) ലോക റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവിന്‍റെ(Suryakumar Yadav) ഉദയത്തിന് സാക്ഷിയായേക്കും. ടി20 ഫോര്‍മാറ്റില്‍ മാര്‍ച്ച് 2021ല്‍ മാത്രം രാജ്യാന്തര അരങ്ങേറ്റം കുറിച്ച താരം ഇന്ന് മികവ് കാട്ടിയാല്‍ പാകിസ്ഥാന്‍റെ ബാബര്‍ അസമിനെ(Babar Azam) മറികടന്ന് ബാറ്റര്‍മാര്‍മാരില്‍ തലപ്പത്തെത്തും.
ചുരുങ്ങിയ കരിയറിനുള്ളില്‍ 22 മത്സരങ്ങളില്‍ 38.11 ശരാശയിലും 175.61 സ്‌ട്രൈക്ക് റേറ്റിലും 648 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. കളിച്ച 20 ഇന്നിംഗ്‌സുകളില്‍ ഒരു സെഞ്ചുറിയും അഞ്ച് 50+ സ്‌കോറുകളും സൂര്യ പേരിലാക്കി. വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ 44 പന്തില്‍ 76 റണ്‍സെടുത്ത മാച്ച് വിന്നിംഗ് പ്രകടനത്തോടെയാണ് സൂര്യകുമാര്‍ യാദവ് ബാബറിനരികെ റാങ്കിംഗില്‍ രണ്ടാമതേക്ക് കുതിച്ചെത്തിയത്. 818 പോയിന്‍റുമായി ബാബര്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെങ്കില്‍ തൊട്ടുപിന്നിലായുള്ള സ്‌കൈക്ക് 816 പോയിന്‍റുണ്ട്.
എങ്ങനെ സൂര്യകുമാറിന് ഒന്നാമനാകാം
രണ്ടാം ഇന്നിംഗ്‌സില്‍ കൂടുതല്‍ റണ്‍സ് നേടിയാല്‍ കൂടുതല്‍ പോയിന്‍റ് ലഭിക്കും. അര്‍ധ സെഞ്ചുറിക്കും സെഞ്ചുറിക്കും വ്യത്യസ്ത പോയിന്‍റുകളാണുള്ളത്. ടീമിനായി പ്രതിസന്ധി ഘട്ടത്തില്‍ റണ്‍സ് കണ്ടെത്തിയാല്‍ കൂടുതല്‍ റേറ്റിംഗ് ലഭിക്കും. ഉയര്‍ന്ന സ്‌കോറുകള്‍ പിറക്കുന്ന മത്സരങ്ങളേക്കാള്‍ കുറഞ്ഞ ടോട്ടലുള്ള മത്സരത്തിലാണ് ബാറ്റര്‍ക്ക് കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുക. ടീം ജയിക്കുമ്പോള്‍ ടോപ് സ്‌കോററാവുന്ന ബാറ്റര്‍ക്ക് കൂടുതല്‍ പോയിന്‍റ് കിട്ടും. കരുത്തുറ്റ ടീമിനെതിരെയാണേല്‍ ബോണസ് പോയിന്‍റുമുണ്ട്. നോട്ടൗട്ടായാലും ബോണസ് പോയിന്‍റുണ്ട്.
ഏഷ്യാ കപ്പിലാണ് ബാബര്‍ അസം അടുത്ത ടി20 മത്സരം കളിക്കുക. അതിനാല്‍ ഒരൊറ്റം ഇംപാക്‌ട്‌ഫുള്‍ ഇന്നിംഗ്‌സിലൂടെ ബാബറിനെ സൂര്യകുമാറിന് മറികടക്കാനാകും. അതിന് അര്‍ധ സെഞ്ചുറി പോലും ആവശ്യമില്ല. ടീമിനെ അപകടഘട്ടത്തില്‍ രക്ഷിക്കുന്ന 30 പന്തില്‍ 40 റണ്‍സ് പോലുള്ളൊരു ഇന്നിംഗ്‌സായാലും മതി. അല്ലേല്‍ നാലാം ടി20യില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചാലും മതി. ഇന്ന് ഫിഫ്റ്റി നേടിയാല്‍ ബാബറിനെ സൂര്യ ഉറപ്പായും മറികടക്കും. ഇന്ന് അഥവാ ഇംപാക്‌ട്‌ഫുള്‍ ഇന്നിംഗ്‌സ് പിറന്നില്ലെങ്കില്‍ ഞായറാഴ്‌ച നടക്കുന്ന അഞ്ചാം ടി20യില്‍ മികവ് കാട്ടിയാലും മതി സൂര്യകുമാര്‍ യാദവിന് റാങ്കിംഗില്‍ ഒന്നാമനാവാന്‍.
'കോലിയുടെ ബാക്ക് അപ്പായി ആര് വേണം? ചിന്തിക്കേണ്ട സമയമായി'; മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം
