നിലവില്‍ വിശ്രമത്തിലാണ് കോലി. താരത്തിന് പകരം ടീമിലെത്തിയവരില്‍ ദീപക് ഹൂഡ (Deepak Hooda) മികച്ച പ്രകടനം പുറത്തെടത്തുകഴിഞ്ഞു. കോലിയുടെ സ്ഥാനത്ത് ഹൂഡയെ കളിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട്.
മുംബൈ: മോശം ഫോമിലെങ്കില്‍ പോലും വിരാട് കോലി (Virat Kohli) എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണെന്ന് സമ്മതിക്കാത്തവര്‍ ചുരുക്കമായിരിക്കും. 2019ന് ശേഷം താരം ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. ദേശീയ ടീമിലെ സ്ഥാനം പോലും പലരും ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍ ദീര്‍ഘനാള്‍ ഇടവേളയെടുത്ത് തിരിച്ചെത്തിയാല്‍ കോലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പറയുന്നവരുണ്ട്. മറ്റു ചിലരുടെ അഭിപ്രായം വിശ്രമം നല്‍കാന്‍ കോലിയെ കളിപ്പിക്കണമെന്നാണ്.
നിലവില്‍ വിശ്രമത്തിലാണ് കോലി. താരത്തിന് പകരം ടീമിലെത്തിയവരില്‍ ദീപക് ഹൂഡ (Deepak Hooda) മികച്ച പ്രകടനം പുറത്തെടത്തുകഴിഞ്ഞു. കോലിയുടെ സ്ഥാനത്ത് ഹൂഡയെ കളിപ്പിക്കണമെന്ന് വാദിക്കുന്നവരുണ്ട്. ശ്രേയയ് അയ്യരും കോലിയുടെ സ്ഥാനത്തിന ഭീഷണിയാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം സബാ കരീം കരുതുന്നത് കോലി ടി20 ലോകകപ്പിനുള്ള ടീമില്‍ മൂന്നാം സ്ഥാനത്ത് കളിക്കുമെന്ന് തന്നെയാണ്.
ബാക്ക് അപ്പായി ഹൂഡയോ ശ്രേയസോ ടീമിനൊപ്പമുണ്ടാവുമെന്നും അദ്ദേഹം കരുതുന്നു. ''പരിക്കൊന്നുമില്ലെങ്കില്‍ കോലി മുന്നാം സ്ഥാനത്ത് തന്നെ കളിക്കും. എന്നാല്‍ കോലിയുടെ ബാക്ക് അപ്പായി ആര് വേണമെന്ന് സെലക്റ്റര്‍മാര്‍ ചിന്തിക്കേണ്ട സമയമായി. പകരക്കാരന്‍ ശ്രേയസാണെങ്കില്‍ അദ്ദേഹത്തെ സ്ഥിരമായി കളിപ്പിക്കണം. ശ്രേയസ് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നു. എന്നാല്‍ വീണ്ടും പരീക്ഷണങ്ങള്‍ക്ക് മുതിരുകയാണെങ്കില്‍ ഹൂഡയ്ക്കും അവസരം നല്‍കണം. പന്തെറിനും ഹൂഡയ്ക്ക് സാധിക്കുമെന്നുള്ളത് ടീമിന് ഗുണം ചെയ്യും.'' സബാ കരീം പറഞ്ഞു.
വേണ്ടത് മൂന്ന് സിക്‌സ് മാത്രം, രോഹിത്തിന് ഷാഹിദ് അഫ്രീദിയെ മറികടക്കാം! എന്നാല്‍ ഒന്നാമനാവില്ല
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലായിരിക്കും കോലി തിരിച്ചെത്തുക. ഇതോടെ ശ്രേയസ് അല്ലെങ്കില്‍ ഹൂഡ എന്നിവരില്‍ ഒരാള്‍ മാത്രമെ ടീമിലെത്തൂ. നേരത്തെ മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോലി മൂന്നാം നമ്പറില്‍ കൡക്കണമെന്നാണ് ജാഫറിന്റേയും ആവശ്യം.
''കോലി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് തുടരണം. രോഹിത്- രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യും. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ (Sanju Samson), ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും ടീമിന് വേണ്ടി വലിയ സംഭാവന ചെയ്യാന്‍ കഴിയും.'' ജാഫര്‍ പറഞ്ഞു.
