ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോഴാണ നാലാമനായി സൂര്യകുമാര്‍ ക്രീസിലെത്തിയത്. എന്നാല്‍ രണ്ട് മത്സരങ്ങളിലും സൂര്യകുമാറിന് തിളങ്ങാനായില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഉജ്ജ്വല സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നിരാശപ്പെടുത്തിയത് മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. 

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബാ കരീം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ 9, 12 എന്നിങ്ങനെയായിരുന്നു സൂര്യകുമാറിന്‍റെ സ്കോര്‍.

ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോഴാണ നാലാമനായി സൂര്യകുമാര്‍ ക്രീസിലെത്തിയത്. എന്നാല്‍ രണ്ട് മത്സരങ്ങളിലും സൂര്യകുമാറിന് തിളങ്ങാനായില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഉജ്ജ്വല സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നിരാശപ്പെടുത്തിയത് മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

ഏകദിനങ്ങളില്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാന്‍ സൂര്യകുമാറിന് ഇതുവരെ ആയിട്ടില്ലെന്ന് സാബാ കരീം പറഞ്ഞു. സൂര്യകുമാറില്‍ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20യിലെ സെഞ്ചുറിക്ക് ശേഷം ഏകദിനങ്ങളിലിറങ്ങിയപ്പോള്‍ സൂര്യകുമാര്‍ നിറം മങ്ങി. ലഭിക്കുന്ന മികച്ച തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റാന്‍ അദ്ദേഹത്തിനാവുന്നില്ല. രാജ്യാന്തര ക്രിക്കറ്റില്‍ ഇത് നടക്കില്ല.

ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിംഗ്

വൈവിധ്യമുള്ള സ്ട്രോക്കുകള്‍ കളിക്കാന്‍ കഴിവുള്ള കളിക്കാരനാണ് സൂര്യകുമാര്‍. അതുകൊണ്ടുതന്നെ ലഭിക്കുന്ന അവസരങ്ങളില്‍ തിളങ്ങാനാവണം-സാബാ കരീം ഇന്ത്യാ ന്യൂസിനോട് പറഞ്ഞു. സൂര്യകുമാറിനെപ്പോലെ രാജ്യാന്തര ക്രിക്കറ്റില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനും കഴിഞ്ഞിട്ടില്ലെന്നും സാബാ കരീം വ്യക്തമാക്കി.

എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെ കരീം പ്രശംസിച്ചു. ദിനേശ് കാര്‍ത്തിക്കിന് മികച്ച പ്രകടനം നടത്താനും തിരിച്ചുവരാനും ഒരു പ്രചോദനത്തിന്‍റെ ആവശ്യമില്ല. കാര്‍ത്തിക് തന്നെയാണ് അദ്ദേഹത്തിന്‍റെ പ്രചോദനം.പരിചയസമ്പന്നനായ കളിക്കാരനാണ് കാര്‍ത്തിക്. എന്നാല്‍ ഇഷാന്‍ കിഷന് ഇത്രയേറെ അവസരങ്ങള്‍ ലഭിച്ചിട്ടും അക്സര്‍ പട്ടേലിനെയോ ദീപക് ഹൂഡഡയെയോ പോലെ ഇന്ത്യക്കായി കളി ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കരീം പറഞ്ഞു.

സഞ്ജുവിന് മൂന്നാം ഊഴം ഉണ്ടാകുമോ?; ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം കാണാന്‍ ഈ വഴികള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും.