Asianet News MalayalamAsianet News Malayalam

സഞ്ജു പറക്കുമോ അതോ കളിക്കുമോ? വിജയ് ഹസാരെ ക്വാര്‍ട്ടറില്‍ കേരളത്തെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി?

17ന് ജൊഹന്നാസ്ബര്‍ഗിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനം മത്സരം. അതിന് മുമ്പ് മൂന്ന് ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെകളിക്കുന്നുണ്ട്.

will sanju samson play vijay hazare quarter final against rajasthan on monday?
Author
First Published Dec 10, 2023, 5:41 PM IST

രാജ്‌കോട്ട്: വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ തിങ്കളാഴ്ച്ച (11-12-2023) രാജസ്ഥാനെ നേരിടാനൊരുങ്ങുകയാണ് കേരളം. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് ടോസ് വീഴും. പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തുന്നത്. രാജ്‌കോട്ടില്‍ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടിയിരുന്നു.

17ന് ജൊഹന്നാസ്ബര്‍ഗിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനം മത്സരം. അതിന് മുമ്പ് മൂന്ന് ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെകളിക്കുന്നുണ്ട്. സഞ്ജു ഏകദിനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുന്നതിനാല്‍ രാജസ്ഥാനെതിരെ വിജയ് ഹസാരെ കളിക്കാതെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. സഞ്ജുവാകട്ടെ മികച്ച ഫോമിലുമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ റെയില്‍വേസിനെതിരെ താരം സെഞ്ചുറി നേടിയിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനവും പുറത്തെടുത്തു.

സഞ്ജു ഇല്ലാതിരിക്കുകയെന്നത് ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ നാളെ സഞ്ജു കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്ക് ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സഞ്ജുവിനെ നേരത്തെ പുറപ്പെടേണ്ടതില്ല. ടീം സെമിയിലെത്തുകയാണെങ്കില്‍, ആ മത്സരം പോലും സഞ്ജുവിന് കൡക്കാവുന്ന സാഹചര്യമാണ്. 13, 14 തിയ്യതികളിലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. മാത്രമല്ല, വിജയ് ഹസാരെയില്‍ ഒരിക്കല്‍കൂടി മികച്ച പ്രകടനം പുറത്തെടുത്താല്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.

അതേസമയം, ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ യുവനിര ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പ് ടീമില്‍ കളിച്ച ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ടി 20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

ഇന്ത്യയുടെ ടി20 ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

ശ്രീശാന്ത്-ഗംഭീര്‍ തര്‍ക്കത്തില്‍ ഒടുവില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്, വലിയ നഗരങ്ങളില്‍ ഇതൊക്കെ സാധാരണം

Latest Videos
Follow Us:
Download App:
  • android
  • ios