മുംബൈ: ഐപിഎല്ലിന് ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ താരകൈമാറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപിറ്റല്‍സും. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കൊപ്പമുണ്ടായിരുന്ന ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ്  ഇനി മുംബൈ ഇന്ത്യന്‍സില്‍ കളിക്കും. പകരം മായങ്ക് മര്‍കണ്ഡെ ഡല്‍ഹിയില്‍ എത്തുകയായിരുന്നു. 

വെസ്റ്റ് ഇന്‍ഡീസുകാരന്‍ അടുത്ത സീസണില്‍ മുംബൈയില്‍ കളിക്കുമെന്ന് അല്‍പം മുമ്പാണ് ഫ്രാഞ്ചൈസി ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലും മര്‍കണ്ഡെ മുംബൈക്ക് ഒപ്പമുണ്ടായിരുന്നു. 17 മത്സരങ്ങളില്‍ 16 വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ടി20യിലും താരം അരങ്ങേറിയിരുന്നു. ഓസീസിനെതിരെയായിരുന്നു അരങ്ങേറ്റം. 

20കാരാന്‍ റുതര്‍ഫോര്‍ഡ് ടീമിലെത്തുന്നത് മുംബൈക്ക് ഗുണം ചെയ്യും. വലങ്കയ്യന്‍ മീഡിയം പേസറായ താരം ഹാര്‍ഡ് ഹിറ്റര്‍കൂടിയാണ്.