Asianet News MalayalamAsianet News Malayalam

ഐപിഎല്ലിന് മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം പിന്‍മാറി

ജൂണ്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസിനും പാക്കിസ്ഥാനുമെതിരെ ആറ് ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ നിര്‍ണായക സാന്നിധ്യമാണ് വോക്സ്. 

Woakes pulls out of IPL to keep fresh for England summer
Author
Delhi, First Published Mar 7, 2020, 5:10 PM IST

ഡല്‍ഹി: ഐപിഎല്ലിന് മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി. താരലേലത്തില്‍ ഒന്നര കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ബൗളര്‍ ക്രിസ് വോക്സ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ഇംഗ്ലണ്ടിന്റെ ഹോം സീരീസിന് മുമ്പ് വിശ്രമം വേണമെന്നതിനാലാണ് പിന്‍മാറ്റം.

Woakes pulls out of IPL to keep fresh for England summerജൂണ്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസിനും പാക്കിസ്ഥാനുമെതിരെ ആറ് ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ നിര്‍ണായക സാന്നിധ്യമാണ് വോക്സ്.  ഐപിഎല്ലില്‍ 18 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും 9.24 ആണ് വോക്സിന്റെ ഇക്കോണമി.

കാല്‍ക്കുഴക്ക് പരിക്കേറ്റ ഇഷാന്ത് ശര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ വോക്സ് കൂടി പിന്‍മാറുന്നത് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാവും.

Follow Us:
Download App:
  • android
  • ios