മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് എതിരായ മത്സരത്തിലാണ് മിന്നുവിന് അവസരം ലഭിച്ചത്
മുംബൈ: ഒടുവില്‍ അർഹിച്ച അംഗീകാരം തേടിയെത്തി. പ്രഥമ വനിതാ പ്രീമിയർ ലീഗില്‍ കേരള താരം മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്കായി അരങ്ങേറി. കേരള ടീമില്‍ നിന്ന് വനിതാ പ്രീമിയർ ലീഗ് കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി ഇതോടെ മിന്നു മണി. മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് എതിരായ മത്സരത്തിലാണ് മിന്നുവിന് അവസരം ലഭിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തെരഞ്ഞെടുത്തു.
പ്ലേയിംഗ് ഇലവനുകള്‍
മുംബൈ ഇന്ത്യന്‍സ്: ഹെയ്‍ലി മാത്യൂസ്, യാസ്‍തിക ഭാട്ടിയ(വിക്കറ്റ് കീപ്പർ), നാറ്റ് സൈവർ ബ്രണ്ട്, ഹർമന്‍പ്രീത് കൗർ(ക്യാപ്റ്റന്‍), അമേലി കേർ, പൂജ വസ്ത്രക്കർ, അമന്‍ജോത് കൗർ, ഹുമൈറാ കാസി, ജിന്തിമണി കലിത, സൈക ഇഷാഖ്.
ഡല്‍ഹി ക്യാപിറ്റല്‍സ്: മെഗ് ലാന്നിംഗ്(ക്യാപ്റ്റന്‍), ഷെഫാലി വർമ്മ, മരിസാന്‍ കാപ്പ്, ജെമീമ റോഡ്രിഗസ്, അലീസ് കാപ്‍സി, ജെസ്സ് ജൊനാസ്സന്‍, താനിയ ഭാട്ടിയ(വിക്കറ്റ് കീപ്പർ), മിന്നു മണി, ശിഖ പാണ്ഡെ, രാധാ യാഥവ്, ടാരാ നോറിസ്.
കേരളത്തിന്‍റെ മിന്നും താരം
പ്രഥമ വനിതാ പ്രീമിയർ ലീഗിന്‍റെ താരലേലത്തില്‍ ഏതെങ്കിലും ഒരു ടീം സ്വന്തമാക്കിയ ഏക കേരള ക്രിക്കറ്റര്‍ മിന്നു മണിയായിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡൽഹി ക്യാപിറ്റൽസ് പാളയത്തിലെത്തിച്ചത്. വയനാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ക്രിക്കറ്റെന്ന വലിയ സ്വപ്നത്തിലേക്ക് നടന്ന് ഇന്ത്യൻ എ ടീമിന്‍റെ നീലക്കുപ്പായത്തില്‍ ഇടംപിടിച്ച താരമാണ് മിന്നു മണി. ഇടംകൈയ്യൻ ബാറ്ററും സ്പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി. വനിതാ പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന് മിന്നു മണി ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു.
'ഇതിന് മുമ്പ് ഞാന്‍ വാട്ടർബോയി ആയിരുന്നു'... സെഞ്ചുറിക്ക് ശേഷം വിതുമ്പി ഉസ്മാന്‍ ഖവാജ
