ലോകകപ്പില്‍ കളിക്കാനുള്ള അവസരം നജ്‌ലയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാന്‍ താരത്തിന് സാധിച്ചു.

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന നജ്‌ല സിഎംസി ആദ്യറൗണ്ടില്‍ അണ്‍സോള്‍ഡായി. മലപ്പുറം, തിരൂര്‍ സ്വദേശിയായ താരത്തെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികളുണ്ടായിരുന്നില്ല. അതേസമയം, ലോകകപ്പില്‍ കളിച്ച പര്‍ഷവി ചോപ്ര, തിദാസ് സദു, ശ്വേത സെഹ്രാവത് എന്നിവരെ വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്താക്കി. പവര്‍ഷവിയെ അടിസ്ഥാന വിലയായ 10 ലക്ഷത്തിന് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. തിദാസിനെ 25 ലക്ഷത്തിന് ഡല്‍ഹി കാപിറ്റല്‍സ് ടീമിലെത്തിച്ചു. പ്രഥമ അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത. ശ്വേതയ്ക്ക് 40 ലക്ഷം ലഭിച്ചു. യുപി വാരിയേഴ്‌സ് തന്നെയാണ് ശ്വേതയേയും ടീമിലെത്തിച്ചത്. ഡല്‍ഹിക്ക് ശ്വേതയ്ക്ക് പിന്നാലെയുണ്ടായിരുന്നു.

ലോകകപ്പില്‍ കളിക്കാനുള്ള അവസരം നജ്‌ലയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാന്‍ താരത്തിന് സാധിച്ചു. മൂന്ന് ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റും വീഴ്ത്തി. കേരള ടീമിനായി നടത്തിയ പ്രകടനമാണ് നജ്‌ലയെ ലോകകപ്പ് ടീമിലേക്ക് നയിക്കുന്നത്. കൂടാതെ ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന്റെ നായികയായും നജ്‌ല ഉണ്ടായിരുന്നു. വനിതാ ഐപിഎല്ലില്‍ ഏതെങ്കിലും ഒരു ടീമിന്റെ ഭാഗമാവുകയാണ് ആഗ്രഹമെന്ന് നജ്‌ല അടുത്തിടെ പറഞ്ഞിരുന്നു. അവസാന റൗണ്ടില്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ വിളിക്കാനുള്ള ഓപ്ഷനുണ്ട്.

താരലേലം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേവിക വൈദ്യയെ 1.4 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. ഇന്ത്യന്‍ താരം പ്രിയ പൂനിയ അണ്‍സോള്‍ഡായി. അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച സോനം യാദവ്, അര്‍ച്ചന ദേവി, ഹൃഷിത ബസു, സൗമ്യ തിവാരി എന്നിവരെല്ലാം അണ്‍സോള്‍ഡായി. അതേയസമയം, ഇന്ത്യന്‍ താരം ദയാലന്‍ ഹേമലതയെ 30 ലക്ഷത്തിന് ഗുജറാത്ത് ജെയന്റ്‌സ് സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി ആരാധക സംഘര്‍ഷം; നേതൃത്വം നല്‍കിയവര്‍ക്കുള്ള പണി വരുന്നുണ്ട്