Asianet News MalayalamAsianet News Malayalam

റിഷഭ് പന്തിനെ കൈവിട്ടപ്പോൾ ലോകകപ്പ് കൈവിട്ടതായി തോന്നി: ടിം സൗത്തി

ആ ക്യാച്ച് കൈവിട്ടതിനെക്കുറിച്ച് പിന്നീട് ചിന്തിച്ചില്ല എന്ന് പറഞ്ഞാൽ അത് നുണയാകും. അതിന് കാരണം റിഷഭ് പന്തിന്റെ ബാറ്റിം​ഗ് ശൈലി തന്നെയാണ്. അഞ്ചോ ആറോ ഓവറിൽ മത്സരത്തിന്റെ ​ഗതിതന്നെ മാറ്റാൻ പന്തിനാവും.

WTC final Dropping Rishabh Pant was like dropping the WTC final says Tim Southee
Author
Christchurch, First Published Jul 1, 2021, 4:46 PM IST

ക്രൈസ്റ്റ്ചർച്ച്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ റിഷഭ് പന്തിന്റെ ക്യാച്ച് നിലത്തിട്ടപ്പോൾ ലോകകപ്പ് തന്നെ കൈവിട്ടതായി തോന്നിയെന്ന് ന്യൂസിലൻഡ് താരം ടിം സൗത്തി. ഫൈനലിൽ ഇന്ത്യയുടെ രണ്ടാം ഇന്നിം​ഗ്സിൽ അഞ്ച് റൺസിൽ നിൽക്കെയാണ് ജയ്മിസന്റെ പന്തിൽ റിഷഭ് പന്ത് നൽകിയ അനായാസ ക്യാച്ച് രണ്ടാം സ്ലിപ്പിൽ സൗത്തി കൈവിട്ടത്.

ആ ക്യാച്ച് കൈവിട്ടതിനെക്കുറിച്ച് പിന്നീട് ചിന്തിച്ചില്ല എന്ന് പറഞ്ഞാൽ അത് നുണയാകും. അതിന് കാരണം റിഷഭ് പന്തിന്റെ ബാറ്റിം​ഗ് ശൈലി തന്നെയാണ്. അഞ്ചോ ആറോ ഓവറിൽ മത്സരത്തിന്റെ ​ഗതിതന്നെ മാറ്റാൻ പന്തിനാവും. കടുത്ത പോരാട്ടമായതിനാൽ ആ ക്യാച്ച് കൈവിട്ടതോടെ എന്റെ തലയിലൂടെ പല ചിന്തകളും വരാൻ തുടങ്ങി. മത്സരം തന്നെ കൈവിട്ടോ എന്നുവരെ ചിന്തിച്ചു. പക്ഷെ അതെല്ലാം മാറ്റിവെച്ച് എനിക്ക് അടുത്ത ഓവറിൽ പന്തെറിയണമായിരുന്നു.

WTC final Dropping Rishabh Pant was like dropping the WTC final says Tim Southeeകുറച്ചുനേരത്തേക്ക് പന്തിന്റെ ക്യാച്ച് കൈവിട്ടതിനെക്കുറിച്ചുള്ള ചിന്തകൾ എന്നെ അലട്ടി എന്നത് ശരിയാണ്. പക്ഷെ അതിൽ നിന്ന് പുറത്തുകടന്നല്ലേ മതിയാവു. 41 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായ റിഷഭ് പന്ത് ഒടുവിൽ ബോൾട്ടിന്റെ പന്തിൽ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ ആശ്വസിച്ചത് ഞാനായിരുന്നു. കാരണം ക്രിക്കറ്റിൽ ക്യാച്ച് കൈവിടുക എന്നത് എല്ലായ്പ്പോഴും വലിയ ദുരന്തമാണ്. ക്യാച്ച് കൈവിടുമ്പോൾ നിങ്ങൾ സ്വന്തം ടീം അം​ഗങ്ങളെയാണ് കൈവിടുന്നത്-സൗത്തി പറഞ്ഞു.

ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ തോറ്റാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡ് തുടങ്ങിയത്. എന്നാൽ പിന്നീടുള്ള പരമ്പരകളിൽ മികവു കാട്ടാനായാതാണ് ഫൈനലിൽ പ്രവേശനം സാധ്യമാക്കിയതെന്നും അതിൽ ചെറിയ രീതിയിൽ ഭാ​ഗ്യവും തുണച്ചുവെന്നും സൗത്തി പറഞ്ഞു.

Follow Us:
Download App:
  • android
  • ios