ഇന്ത്യ അടക്കമുള്ള ടീമുകളെ പിന്നിലാക്കി ശ്രീലങ്കയാണ് നിലവില്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. അഞ്ച് പരമ്പരകളിലായി 10 ടെസ്റ്റ് കളിച്ച ശ്രീലങ്ക അഞ്ചെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണം തോറ്റു, ഒരു സമനില നേടി. 53.33 ആണ് ശ്രീലങ്കയുടെ വിജയശതമാനം.
ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെതിരായ ജയത്തോടെ ദക്ഷിണാഫ്രിക്ക ഫൈനലിന് അരികിലെത്തി. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 12 റണ്‍സിനും തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ഫൈനല്‍ ബര്‍ത്തിന് തൊട്ടരികിലെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഇതുവരെ കളിച്ച നാലു പരമ്പരകളിലെ എട്ടു ടെസ്റ്റില്‍ ആറെണ്ണം ജയിച്ച ദക്ഷിണാഫ്രിക്ക 75 വിജയശതമാനവുമായാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
മൂന്ന് പരമ്പരകളിലായി 10 ടെസ്റ്റ് കളിച്ച ഓസ്ട്രേലിയ ആറ് ജയവും ഒരു തോല്‍വിയും മൂന്ന് സമനിലയുമടക്കം 70 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ അടക്കമുള്ള ടീമുകളെ പിന്നിലാക്കി ശ്രീലങ്കയാണ് നിലവില്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. അഞ്ച് പരമ്പരകളിലായി 10 ടെസ്റ്റ് കളിച്ച ശ്രീലങ്ക അഞ്ചെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണം തോറ്റു, ഒരു സമനില നേടി. 53.33 ആണ് ശ്രീലങ്കയുടെ വിജയശതമാനം.
ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഇരുട്ടടി; സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി പുറത്ത്
അതേസമയം നാലു പരമ്പരകളിലായി 12 ടെസ്റ്റുകളില്‍ കളിച്ച ഇന്ത്യ ആറ് ജയവും നാലു തോല്‍വിയും രണ്ട് സമനിലയുമായി പോയന്‍റ് പട്ടികയില്‍ നാലാമതാണ്. 52.08 ആണ് ഇന്ത്യയുടെ വിജയശതമാനം. നാലു പമ്പരകളില്‍ ഒമ്പത് ടെസ്റ്റ് കളിച്ച പാക്കിസ്ഥാന്‍ നാലു ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയുമായി 51.85 വിജയശതമാനവുമായി പാക്കിസ്ഥാന്‍ ഇന്ത്യക്ക് തൊട്ടടുത്തുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ആണ് ആറാമത്.
അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വിയോടെ ഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച ഇംഗ്ലണ്ട് പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡ് എട്ടാം സ്ഥാനത്താണ്. നാലു പരമ്പരകളിലായി ഒമ്പത് ടെസ്റ്റ് കളിച്ച ന്യൂസിലന്‍ഡ് രണ്ട് ജയവും ആറ് തോല്‍വിയും ഒരു സമനിലയും നേടി. 25.93 ആണ് കിവീസിന്‍റെ വിജയശതമാനം. ബംഗ്ലാദേശ് ആണ് അവസാന സ്ഥാനത്ത്.
'അവന്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങും'; ഇന്ത്യയുടെ യുവതാരത്തെ പുകഴ്ത്തി മുന്‍ സെലക്റ്റര്‍
