ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും യശസ്വി ഇന്ന്  അടിച്ചെടുത്തു.16 ഇന്നിംഗ്സില്‍ നിന്നാണ് യശസ്വി 1000 റണ്‍സ് തികച്ചത്.

ധരംശാല: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 24 വര്‍ഷം നീണ്ട കരിയറില്‍ കുറിച്ച സിക്സര്‍ റെക്കോര്‍ഡ് ഇംഗ്ലണ്ടിനെതിരായ ഒറ്റ പരമ്പരയില്‍ തന്നെ മറികടന്ന് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ എതിരാളികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തുന്ന താരമെന്ന റെക്കോര്‍ഡാണ് യശസ്വി ഇന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് സ്പിന്നര്‍ ഷുയൈബ് ബഷീറിനെതിെര തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തിയ യശസ്വി ഈ പരമ്പരയിലെ സിക്സര്‍ നേട്ടം 26 ആക്കി ഉയര്‍ത്തി.

Scroll to load tweet…

24 വര്‍ഷം നീൺണ്ട കരിയറില്‍ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ ഓസ്ട്രേലിയക്കെതിരെ 25 സിക്സുകള്‍ നേടിയതിന്‍റെ റെക്കോര്‍ഡാണ് ഒറ്റ പരമ്പരയില്‍ 26 സിക്സ് അടിച്ച് യശസ്വി മറികടന്നത്.ഇതിന് പുറമെ ഈ പരമ്പരയില്‍ മാത്രം 712 റണ്‍സടിച്ച യശസ്വി ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സടിക്കുന്ന ഓപ്പണറെന്ന റെക്കോര്‍ഡും ഇന്ന് സ്വന്തം പേരിലാക്കി.

Scroll to load tweet…

ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും യശസ്വി ഇന്ന് അടിച്ചെടുത്തു.16 ഇന്നിംഗ്സില്‍ നിന്നാണ് യശസ്വി 1000 റണ്‍സ് തികച്ചത്. 14 ഇന്നിംഗ്സില്‍ 1000 റണ്‍സ് തികച്ചിട്ടുള്ള വിനോദ് കാംബ്ലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ അതിവേഗം 1000 റണ്‍സ് തികച്ച ബാറ്റര്‍. ഏറ്റവും കുറവ് ടെസ്റ്റുകളില്‍ 1000 റണ്‍സ് തികക്കുന്ന ആദ്യത്തെ ഇന്ത്യൻ ബാറ്റര്‍ കൂടിയായ യശസ്വി(9 ടെസ്റ്റ്) ചേതേശ്വര്‍ പൂജാര(11), സുനില്‍ ഗവാസ്കര്‍(11), വനോദ് കാംബ്ലി (12) എന്നിവരെയുംപിന്നിലാക്കി.

Scroll to load tweet…

ഇന്ന് 57 റണ്‍സടിച്ചതോടെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടത്തില്‍ യശസ്വി(712) വിരാട് കോലിയെ(692) മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. സുനില്‍ ഗവാസ്കര്‍(774, 732) മാത്രമാണ് ഇനി യശസ്വിക്ക് മുന്നിലുള്ളത്. 63 റണ്‍് കൂടി നേടിയാല്‍ ഗവാസ്കറുടെ ഈ റെക്കോര്‍ഡും യശസ്വിക്ക് മറികടക്കാനാവും.

ധരംശാലയിലും ഇംഗ്ലണ്ടിനോട് ദയയില്ലാതെ ഇന്ത്യ,ബാസ്ബോള്‍ തിരിച്ചടിയുമായി രോഹിത്തും യശസ്വിയും