Asianet News MalayalamAsianet News Malayalam

ജയ്‌സ്വാളിന്‍റെ വാക്കു കേട്ട് റിവ്യു ചെയ്യാതെ ഗിൽ മടങ്ങി, റീപ്ലേ കണ്ട് ദേഷ്യമടക്കാനാവാതെ ദ്രാവി‍ഡ്

റിവ്യൂ എടുക്കണമോയെന്ന് ഗില്‍ ഒരു നിമിഷം ആലോചിച്ചശേഷം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാളിനോട് അഭിപ്രായം ചോദിച്ചു. എന്നാല്‍ അത് ഔട്ടാണെന്നായിരുന്നു യശസ്വിയുടെ അഭിപ്രായം.

Yashasvi Jaiswals wrong DRS judgement costs Shubman Gills Wicket, Rahul Dravid Responds
Author
First Published Dec 15, 2023, 12:43 PM IST

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ അമ്പയറുടെ തെറ്റായ എല്‍ ബി ഡബ്ല്യു തീരുമാനത്തില്‍ പുറത്തായി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി ഗില്ലും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 2 ഓവറില്‍ 29 റണ്‍സടിച്ചതോടെ മൂന്നാം ഓവര്‍ പന്തെറിയാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഏയ്ഡ‍ന്‍ മാര്‍ക്രം കേശവ് മഹാരാജിനെ വിളിച്ചു.

രണ്ട് ബൗണ്ടറിയടിച്ച് ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത് നില്‍ക്കെ ഗില്‍ മഹാരാജിന്‍റെ രണ്ടാം പന്തില്‍ തന്നെ സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചു.  ബാറ്റില്‍ കൊള്ളാതെ നേരെ പാഡില്‍ കൊണ്ട പന്തില്‍ ദക്ഷിണാഫ്രിക്ക എല്‍ബിഡബ്ലുവിനായി അപ്പീല്‍ ചെയ്തു. അമ്പയര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഔട്ട് വിളിക്കുകയും ചെയ്തു.

ഇന്ത്യൻ ടീമിൽ ഇനിയാർക്കും ആ ജേഴ്സി ഇല്ല, സച്ചിന് പിന്നാലെ ധോണിയുടെ ഏഴാം നമ്പർ ജേഴ്സിയും ബിസിസിഐ പിന്‍വലിച്ചു

റിവ്യൂ എടുക്കണമോയെന്ന് ഗില്‍ ഒരു നിമിഷം ആലോചിച്ചശേഷം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാളിനോട് അഭിപ്രായം ചോദിച്ചു. എന്നാല്‍ അത് ഔട്ടാണെന്നായിരുന്നു യശസ്വിയുടെ അഭിപ്രായം. ഇതോടെ ഗില്‍ റിവ്യു എടുക്കാതെ ക്രീസ് വിട്ടു. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മ പുറത്തായതിനാല്‍ ഗില്‍ പുറത്തായതിന്‍റെ റീപ്ലേകളും ബോള്‍ ട്രാക്കിംഗും സ്ക്രീനില്‍ കാണിക്കുന്നത് വൈകി.

ഒടുവില്‍ റീപ്ലേയും ബോള്‍ ട്രാക്കിംഗും കാണിച്ചപ്പോഴാകട്ടെ ഗില്‍ ഔട്ടായ പന്ത് ലെഗ് സ്റ്റംപില്‍ പോലും കൊള്ളാതെ പുറത്തേക്ക് പോകുമെന്ന് വ്യക്തമായി. ഇതോടെ ഡഗ് ഔട്ടിലിരുന്ന ദ്രാവിഡ് ദേഷ്യത്തോടെ തലയാട്ടുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച ഗില്‍ റണ്ണെടുക്കാതെ പുറത്തായിരുന്നു. കഴിഞ്ഞ 13 ഇന്നിംഗ്സുകളില്‍ ഒമ്പതിലും രണ്ടക്കം കാണാതെ പുറത്തായതോടെ ഗില്ലിന്‍റെ ടി20 ഓപ്പണര്‍ സ്ഥാനവും വെല്ലുവിളിയിലാണ്. മികച്ച ഫോമിലുള്ളു റുതുരാജ് ഗെയ്ക്‌വാദിനെ ബെഞ്ചിലിരുത്തിയാണ് ഇന്നലെയും ഇന്ത്യ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios