Asianet News MalayalamAsianet News Malayalam

ജാര്‍വിസ് ഇനി ഗ്രൗണ്ടിലിറങ്ങില്ല, വിലക്കും പിഴയുമായി യോര്‍ക്ക്‌ഷെയര്‍ കൗണ്ടി

ലീഡസ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ ഇന്ത്യയുടെ അതേ ജേഴ്‌സിയും ഹെല്‍മെറ്റും ബാറ്റും ഗ്ലൗസുമെല്ലാം ധരിച്ച് ക്രീസിലെത്തിയ ജാര്‍വോ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇംഗ്ലണ്ട് കളിക്കാര്‍ പോലും ജാര്‍വോയുടെ വരവുകണ്ട് അത്ഭുതത്തോടെ നോക്കുന്നത് കാണാമായിരുന്നു.

Yorkshire county fined and banned Jarvo69 for life from Headingley
Author
Leeds, First Published Aug 28, 2021, 6:21 PM IST

ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ജേഴ്‌സിയുമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങി താരമായ ഡാനിയേല്‍ ജാര്‍വിസിന് (ജാര്‍വോ) വിലക്കും പിഴയുമായി യോര്‍ക്ക്‌ഷെയര്‍ കൗണ്ടി.

ലീഡസ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ ഇന്ത്യയുടെ അതേ ജേഴ്‌സിയും ഹെല്‍മെറ്റും ബാറ്റും ഗ്ലൗസുമെല്ലാം ധരിച്ച് ക്രീസിലെത്തിയ ജാര്‍വോ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇംഗ്ലണ്ട് കളിക്കാര്‍ പോലും ജാര്‍വോയുടെ വരവുകണ്ട് അത്ഭുതത്തോടെ നോക്കുന്നത് കാണാമായിരുന്നു.

വെള്ളിയാഴ്ച രോഹിത് ശര്‍മയുടെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു ഗ്യാലറിയില്‍ സൈറ്റ് സ്‌ക്രീനിന് സമീപം ഇരിക്കുകയായിരുന്ന ജാര്‍വോ ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ് ബാറ്റുമായി ക്രീസിലെത്തിയത്. ക്രീസിലെത്തിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തി ബലപ്രയോഗത്തിലൂടെ പിടിച്ചു മാറ്റുകയായിരുന്നു.

എന്നാല്‍ അതിരുവിട്ട സാഹസത്തിന് യോര്‍ക്ക്‌ഷെയര്‍ കൗണ്ടി ജാര്‍വോയെ ഹെഡിംഗ്ലിയില്‍ മത്സരം കാണുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്തു. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലും ഫീല്‍ഡറായി ജാര്‍വോ ഗ്രൗണ്ടിലിറങ്ങിയിരുന്നു. ജാര്‍വിസിനെ പോലെയുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.. അതേസമയം സംഭവത്തില്‍ ഇ്ന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിരുന്നോ എന്ന കാര്യം വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios