കിലിയൻ എംബാപ്പെ, ലാമിൻ യമാൽ എന്നിവരെ പിന്നിലാക്കിയാണ് കെയ്ൻ ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് അർഹനായത്. ഈ പുരസ്കാരം ഹാരി കെയ്ന്‍ പൂര്‍ണമായും അര്‍ഹിക്കുന്നുവെന്ന് കോലി പോസ്റ്റില്‍ വ്യക്തമാക്കി.

മുംബൈ: ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ ഇംഗ്ലണ്ട് നായകനും ബയേൺ മ്യൂണിക് ഫോർവേഡുമായ ഹാരി കെയ്നിനെ അഭിനന്ദിച്ച് ഇന്ത്യൻ താരം വിരാട് കോലി. 25 വർഷത്തിന് ശേഷമാണ് ഒരു ഇംഗ്ലീഷ് താരം ഫുട്ബോളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതിയായ ബാലൺ ഡി ഓർ നേടുന്നത്. കെയ്നിന്‍റെ ഈ ചരിത്ര നേട്ടത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കോലി ആശംസയുമായി എത്തിയത്.

കിലിയൻ എംബാപ്പെ, ലാമിൻ യമാൽ എന്നിവരെ പിന്നിലാക്കിയാണ് കെയ്ൻ ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് അർഹനായത്. ഈ പുരസ്കാരം ഹാരി കെയ്ന്‍ പൂര്‍ണമായും അര്‍ഹിക്കുന്നുവെന്ന് കോലി പോസ്റ്റില്‍ വ്യക്തമാക്കി. ഹാരി എന്‍റെ സുഹൃത്തേ, ഇത്രയും വർഷങ്ങളായി ഫുട്ബോളിന്‍റെ ഉയർന്ന തലത്തിൽ കളിക്കുമ്പോൾ നീ കാണിച്ച നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും സത്യസന്ധതയ്ക്കും ഈ പുരസ്കാരം നീ പൂർണ്ണമായും അർഹിക്കുന്നു. നിന്‍റെ ഈ നേട്ടത്തിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ദൈവത്തിന്‍റെ അനുഗ്രഹം നിന്നോടും കുടുംബത്തോടുമൊപ്പം ഉണ്ടാകട്ടെ. നിന്‍റെ യാത്രയിൽ നീ അഭിമാനിക്കുന്നത് പോലെ തന്നെ അവർ എല്ലാവരും നിന്നെയോർത്ത് അഭിമാനിക്കുന്നുണ്ടാകും.എന്‍റെയും ആശംസകൾ, അഭിനന്ദനങ്ങൾ എന്നായിരുന്നു കോലി സോഷ്യൽ മീഡിയയില്‍ കുറിച്ചത്.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ലണ്ടനിൽ നടന്ന പുരസ്കാര വേദിയിൽ പുരസ്കാരം സ്വീകരിച്ചശേഷം കെയ്ൻ വൈകിരകമായാണ് പ്രതികരിച്ചത്. ചെറുപ്പകാലത്ത് ക്ലബ്ബുകളിൽ നിന്ന് തഴയപ്പെട്ടതും ടോട്ടൻഹാം ഹോട്ട്സ്പറിലെ പ്രാരംഭ ദിനങ്ങളും കെയ്ൻ അനുസ്മരിച്ചു. ടോട്ടൻഹാമിനോട് എനിക്ക് പ്രത്യേക നന്ദിയുണ്ട്. 11-ാം വയസ്സിൽ എന്‍റെ കഴിവുകൾ തെളിയിക്കാൻ അവർ അവസരം നൽകിയില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ എത്തില്ലായിരുന്നു. ബയേൺ മ്യൂണിക്കിലെ എന്‍റെ സഹതാരങ്ങൾക്കും നന്ദി. നിങ്ങൾ നൽകുന്ന പിന്തുണയും മത്സരബുദ്ധിയുമാണ് എന്നെ മികച്ചൊരു കളിക്കാരനാക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ വലിയൊരു ബഹുമതിയായി ഞാൻ കാണുന്നുവെന്നും കെയ്ൻ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക