കൊളംബൊ: ഹെറോയിന്‍ കൈവശം വച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ താരം ഷെഹാന്‍ മധുഷങ്കയ്‌ക്കെതിരെ പൊലീസ് കേസ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടിയ താരമാണ് മധുഷങ്ക. 2.5 ഗ്രാം ഹെറോയിന്‍ താരത്തിന്റെ കാറില്‍ നിന്ന് പിടിച്ചെടുത്തു. പന്നാല നഗരത്തിലൂടെ മറ്റൊരു സുഹൃത്തുമായി കാറോടിച്ച് പോകുമ്പോഴാണ് ലങ്കന്‍ പേസറെ പൊലീസ് സംഘം പരിശോധിച്ചത്.

ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തിന് മുമ്പ് വെറും മൂന്ന് വീതം ലിസ്റ്റ് എ, ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമായിരുന്നു മധുഷങ്ക കളിച്ചത്. 

ബംഗ്ലാദേശിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മത്സരത്തില്‍ മഷ്‌റഫെ മൊര്‍താസ, റുബെല്‍ ഹുസൈന്‍, മഹ്മുദുള്ള എന്നിവരെ തുടര്‍ച്ചായ പന്തുകളില്‍ താരം പുറത്താക്കിയിരുന്നു.