ദില്ലി: ഇംഗ്ലണ്ടിലേക്ക് ക്രിക്കറ്റ് ലോകകപ്പിനുള്ള യാത്രയ്ക്കായി ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇപ്പോള്‍ ഐപിഎല്ലിന് ശേഷമുള്ള അവധി ദിവസം ആസ്വദിക്കുകയാണ്. അതിനിടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ഫോട്ടോയും കോലി പങ്കുവച്ചു. പോസ്റ്റിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. 

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗില്‍ നില്‍ക്കുന്ന ഒരു പഴയ ഫോട്ടോയാണ് കോലി ഇന്‍സ്റ്റ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. നഗരം ഏതെന്ന് പറയാമോ എന്ന ചോദ്യവും ഫോട്ടോയ്‌ക്കൊപ്പമുണ്ട്. ചോദ്യത്തിന് ഉത്തരമായിട്ടാണ് യുവരാജ് രസകരമായ ഉത്തരം നല്‍കിയത്. ''കൊട് കപുരയാണോ എന്ന് യുവരാജ് ചോദിക്കുന്നുണ്ട്.'' കൂടെ നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്ന് ഹര്‍ജനോടും യുവരാജ് ചോദിക്കുന്നു...

 
 
 
 
 
 
 
 
 
 
 
 
 

#FlashbackFriday Hey guys can you guess this city? 😏

A post shared by Virat Kohli (@virat.kohli) on May 17, 2019 at 4:09am PDT

യഥാര്‍ത്ഥത്തില്‍ പഞ്ചാബില്‍ ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് കോട് കപുര. ഹര്‍ഭജന്‍ സിങ് പഞ്ചാബുകാരനായതുക്കൊണ്ട് തന്നെയാണ് യുവരാജ് അദ്ദേഹത്തോട് സംശയം ചോദിച്ചതും. എന്തായാലും ക്രിക്കറ്റ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ് യുവരാജിന്റെ ട്രോള്‍.